Movie : Madhura Manohara Moham
Song: Kandu Kandu
Music: Hesham Abdul Wahab
Lyrics: B K Harinarayanan
Singer: Madhu Balakrishnan, K.S. Chithra
കണ്ടു കണ്ടു നാമിതാ
കണ്ണു കണ്ണെറിഞ്ഞിതാ
ഉള്ളുകൊണ്ട് ചേർന്നിതാ
മധുകലിതാ
തിങ്കളെന്ന പോലിതാ
നിന്നിലെന്തു ചാരുത
ഇന്നറിഞ്ഞു ഞാനിതാ
അനുപമതാ
തെന്നലുരുമ്മണ പോലെയിതാ
മഞ്ഞല പെയ്യണ ചേലിലിതാ
നെഞ്ചാകെ ആനന്ദം ഓ… ഓ…
പത്തര മാറ്റുള്ള പൊന്ന്
കനലൂതിയുരുക്കണ് വാന്
താലി മിന്നു മാലയേകുവാൻ
ഇത്തന് നീല നിലാവ്
നടുമുറ്റമിതാകെയും ചേല്
മാരിവില്ല് മേഞ്ഞ പന്തല്
മനസ്സേ… മനസ്സേ… നിനവിൻ നിറവേ..
ആരും കേൾക്കാതീണം പാടു നീ
ഓ.. ഓ..
എന്നിലെ നിന്നിലെ നേര്
ഇനിയൊന്നു കൊരുക്കാണ് നൂല്
തന്നു പോണ് നല്ലിളം വെയിൽ
അക്കരയിക്കരയോടി പുതുമംഗളത്തിൻ കഥപാട്
പൂവരശ് കൊമ്പിലേ കിളി
പതിയേ… പതിയേ… അരികേ.. വരവായ്
കണ്ണിൽ നമ്മൾ കാക്കും നാളിതാ
ഓ… ഓ…
കണ്ടു കണ്ടു നാമിതാ
കണ്ണു കണ്ണെറിഞ്ഞിതാ
ഉള്ളുകൊണ്ട് ചേർന്നിതാ
മധുകലിതാ
തിങ്കളെന്ന പോലിതാ
നിന്നിലെന്തു ചാരുത
ഇന്നറിഞ്ഞു ഞാനിതാ
അനുപമതാ
തെന്നലുരുമണ പോലിതാ
മഞ്ഞല പെയ്യണ ചേലിലിതാ
നെഞ്ചാകെ ആനന്ദം ഓ… ഓ…