നിമിഷദളങ്ങളിൽ നീ മാത്രം | nimishangalil nee mathram lyrics

Musicകെ സനൻ നായർ
Lyricistരമേഷ് ഇളമൺ
Singerശ്രീനിവാസ്
Film/Albumഅപരന്മാർ നഗരത്തിൽ

നിമിഷദളങ്ങളിൽ നീ മാത്രം
ഇടറും നൊമ്പരമായി
ഇനിയെന്റെ ഈണങ്ങളിൽ
വിടചൊല്ലും വേദനയായ്
വിടചൊല്ലും വേദനയായ്
നിമിഷദളങ്ങളിൽ നീ മാത്രം

താന്നിമരവും തളിരും
നാമന്നു കോർത്ത കിനാവും
തേടുന്നു നിന്നെ ആരോമലേ
തേടുന്നു നിന്നെ ആരോമലേ
ചാരത്തണയാത്തതെന്തേ
ചാരത്തണയാത്തതെന്തേ
(നിമിഷദളങ്ങളിൽ…)

പഞ്ചമി തീർത്ത പൊൻതോണി
പാഴ്കിനാവിൽ ചിതറുമ്പോൾ
നീലത്തുളസി ഗന്ധം മാഞ്ഞു
നീലത്തുളസി ഗന്ധം മാഞ്ഞു
നീയോ നിഴലായ് മാറി
നീയോ നിഴലായ് മാറി
(നിമിഷദളങ്ങളിൽ…)

Leave a Comment

”
GO