Udhayame Nee Ariyumo lyrics

SongMovieSingerMusicLyrics
Udhayame Nee Ariyumo777 CharlieKS HarisankarNobin PaulTitto P Thankachan

ഉദയമേ നീ അറിയുമോ
ഇരുളേറുന്നീ തീരവും മേലെ
ഇരുളു തന്നതും ഈശനവനോ
പൊരുളുമറിയാതാശ തരുമോ
പറവയായി ചിറകുമേകി തിരികെ
വാങ്ങി നീയെൻ തൂവലുമോ?
തുടരുമവനിൻ ഇന്ദ്രജാലം
തളരും ഉയിരിൽ മന്ത്രമായി

ഒരേ….
ഒരേ പ്രഭകിരണമേ
കൈവിടുകയാണോ നീ
അലിവേ, അറിവേ,
പൊഴിയുന്നിതൾ പാദാരവും
തരണേ കനിവേ,
നിൻ സാന്ത്വനങ്ങൾ നൽകണേ
പരനേ, ധരനേ,
ഉടയും മനം നൂൽ ചേർക്കണേ
നിറയൂ നിറവേ

പാതിരാ പനി പോലെ പൊള്ളുമെന്നുടലാകെ
അലയും ഹൃദയം തീരുമോ ചിതയിൽ
നെഞ്ചിൽ ആളും തീമഴ പൊഴിയും
മഞ്ഞു പോലും എരിയും നേരവും
വൃഥ വിങ്ങുമേ ഈ തനുവിലായ്
എന്നുയിർ നിന്നിലും തരൂ

ഇവനൊരു പ്രാണനോ
പ്രാണനെ പൊതിയുന്നൊരെൻ സാരമേ
പാതിയായ് തീരുവാൻ
തരികില്ല എൻ മലരേ

അലിവേ, അറിവേ,
പൊഴിയുന്നിതൾ പാദാരവും
തരണേ കനിവേ,
നിൻ സാന്ത്വനങ്ങൾ നൽകണേ
പരനേ, ധരനേ,
ഉടയും മനം നൂൽ ചേർക്കണേ
നിറയൂ നിറവേ…..

തേടുമൊരു തണലേ നീ
മാർവിലോ മുറിവേകി
ഒഴുകും രണമോ, നീ വാങ്ങും നേർച്ചയിതോ
പകലിരവുമായും വഴിയേ
ഒരു പഥികനായി വന്നിതാ
ഒരു നിമിഷമെങ്കിലും മനസ്സു നിറയെ
തരൂ പുഞ്ചിരി, മതി ചുണ്ടില്

ജീവനോ, ജീവനെ
പിടയുന്നൊരെൻ ദേഹിയെ
മേഘമായി മായുവാൻ
തരികില്ല എൻ മലരേ
അലിവേ, അറിവേ
പൊഴിയുന്നിതൾ പാദാരവും
തരണേ കനിവേ,
നിൻ സാന്ത്വനങ്ങൾ നൽകണേ
പരനേ, ധരനേ
ഉടയും മനം നൂൽ ചേർക്കണേ
നിറയൂ നിറവേ…..

Leave a Comment