അക്കരെയൊരു പൂമരം | Akkaareyoru poomaram lyrics

അക്കരെയൊരു പൂമരം

Music: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: പി മാധുരി
Film/album: നുരയും പതയും

അക്കരെയൊരു പൂമരം ഇക്കരെയൊരു പൂമരം
ആറ്റിലെ മുളം തോണിയിലെ
ആറ്റക്കിളിപ്പെണ്ണിന്റെ
കൂട്ടുകാരനക്കരെയുണ്ടോ – ഇക്കരെയുണ്ടോ —

മാനം കണ്ടു മലർന്നു കിടക്കും കുന്നുകൾ തൻ
മാറിൽ നിന്നു പറന്നു വീണ പട്ടു പോലെ
കാറ്റു തൊട്ടാൽ ചുളിയുമീ കാട്ടാറിൻ മടിയിലേക്ക്
കാറ്റാടി തളിരെറിഞ്ഞതേതു പൂമരം  എന്റെ
കൂട്ടാളിക്കിളിയിരിക്കണതേതു പൂമരം (അക്കരെ…)

നാണം കൊണ്ടു കുളിരു കോരും തീരങ്ങൾ തൻ
നീലപ്പട്ടിൻ ചുഴികളെല്ലാം മൂടി മൂടി
പാട്ടു പാടിയൊഴുകുമീ കാട്ടാറിൻ കവിളിലേക്ക്
പാച്ചോറ്റി പൂവെറിഞ്ഞതേത്  പൂമരം എന്റെ
പാട്ടാളിക്കിളിയിരിക്കണതേതു പൂമരം (അക്കരെ…)

Leave a Comment