Chirimuqilum Lyrics

Music Lyricist Singer Film/album 4 മ്യൂസിക്ബി കെ ഹരിനാരായണൻഹരിത ബാലകൃഷ്ണൻഒപ്പംChirimuqilum (F) – Oppamചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ..
പുലരികൾ പൊഴിയവേ രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
( ചിരിമുകിലും … )
കണ്ണാടി മുത്തായ്‌ നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ
മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ
ഒരായിരം ഓർമ്മകൾ താലോടിയോ ആദ്രമായ്
നിരാശ മൂടുകയോ നിലാവു കൊള്ളുകയോ
( ചിരിമുകിലും … )
ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം
തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ വിതുമ്പിയോ പിന്നെയും
അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ
( ചിരിമുകിലും … )

Leave a Comment