കൃഷ്ണതുളസി കതിരിട്ട സുപ്രഭാതത്തിൽ പണ്ടേ
പുഷ്പദളങ്ങൾ വിരിച്ചിട്ട സ്വപ്നതലത്തിൽ
കഞ്ജശരനും കണ്ണു വെയ്ക്കും പുരുഷസൗന്ദര്യം
ഇന്നലെ എൻ മനസ്സിൻ കാതിൽ മൂളീ
സർഗ്ഗസംഗീതം അനുരാഗസൗന്ദര്യം
(കൃഷ്ണതുളസി..)
ഗഗനനീലിമയിൽ കേട്ടൊരു കളകളഗാനം നെഞ്ചിൻ
മദനകാർമുകത്തിൽ നിന്നൊരു തരള മലർബാണം
സുഖദമോഹം സൂര്യദാഹം സുമശരയാനം വർണ്ണ
കനവു നെയ്യുമെൻ പ്ട്ടിന്റെ പൊരുളറിയാമോ
(കൃഷ്ണതുളസി..)
പ്രണയമന്ദിര നട തുറന്ന പ്രണയവത്സലനെ തേടി
അണയുക നിറമാല ചാർത്തിയ നടവഴികളിൽ നീ
തിരുമധുരം തീർഥതരം സുമധുരപാനം നിനക്കായ്
കരുതിവെയ്കുമെൻ ശ്രീ കോവിലിലെ കനകവിഗ്രഹമേ
(കൃഷ്ണതുളസി..)
വരികള്‍ തിരുത്താം | See Lyrics in English