ഒരു മോഹമുന്തിരി പൂത്തെന്നുള്ളില്‍
പൂന്തേന്‍ മൊഴിയാളേ
കരളില്‍ കുളിര്‍ ചൊരിഞ്ഞു കനവില്‍
കരിമീന്‍ മിഴിയാളെ
മിഴിപൂട്ടിനിന്നാലുമെന്മുന്നില്‍ നീയേ
രാസവിലാസിനി പ്രിയേ
പരിഭവമോ കള്ളനാണമോ നിന്‍ കവിളില്‍
കുങ്കുമപ്പൂക്കള്‍ വിടര്‍ത്തി
പൗരുഷമോ രാഗഭാവമോ നിന്നുള്ളില്‍
മധുരവികാരങ്ങളുണര്‍ത്തി
ഞാന്‍ കണ്ടസ്വപ്നങ്ങള്‍ നിന്‍ കണ്ണില്‍ പൂത്തല്ലോ
എന്റെ സ്വര്‍ഗ്ഗങ്ങളും നിന്നില്‍ ഞാന്‍ കണ്ടല്ലോ
യൗവനമോ മധുമാസമോ നിന്നെയിന്ന്
വേറൊരു രാധികയാക്കി
മാധവമോ മൃദുഹാസമോ നിന്നെയിന്ന്
വേറൊരു കാര്‍വര്‍ണ്ണനാക്കി?
വരികള്‍ തിരുത്താം | See Lyrics in English