Music Lyricist Singer Film/album 4 മ്യൂസിക്ഡോ മധു വാസുദേവൻഷാരോൺ ജോസഫ്എം ജി ശ്രീകുമാർനജിം അർഷാദ്ഹരിത ബാലകൃഷ്ണൻ ഷാരോൺ ജോസഫ്അൻവർ സാദത്ത്ഒപ്പംPala naalaayi ponnu – Oppamപല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാംപറയാതെൻ നെഞ്ചിലൊളിച്ചില്ലേ
പറയാമെല്ലാം പൊടി പൂരം നാളാണ്
അവനെക്കണ്ടാൽ കണി വെച്ചത് പോലാണെ
മണിമാരൻ വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ ..
മംഗളവാദ്യമിതകമ്പടി ചേരില്ലേ?
ഇത് മണ്ണും വിണ്ണും ചേരും മാംഗല്യം
പുതുവെളിപ്പെണ്ണേ ..
മിന്നും പൊന്നും ചൂടും മാംഗല്യം
ഒരു ചെറുതിരയിളകിയ പോലെൻ
കരളിലുമായിരമാശകൾ
കരിമിഴികളിലെഴുതിയ കനവുകളിൽ
വിരിയുകയാണനുരാഗവും ..
ഈ രാവിൽ ഞാനും ചേരുകയല്ലേ
പോരൂ നീയും നീലനിലാവേ
നിറഞ്ഞീ വാനും വിണ്ണും
മണിമാരൻ വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ?
കളിചിരിയിൽ അരമണിയിലാകും നേരം
നാമൊന്നായ് ഓടും നേരം
ആകാശങ്ങൾ നീ തേടു മോഹമേ
ചുവടുകളത് ചടുലതയേറും താളം
നാടൊന്നായ് മൂളും ഗാനം
താഴമ്പൂക്കൾ നീ ചൂടൂ തെന്നലേ
ഇത് പുതുമഴ കുളിരല വെയിലൊളി
കരളിൽ കതിരുകൾ വിരിയണ കാലം
ഇരുമനസുകൾ ഒരുവഴി ഒഴുകണം
ഇനിയത് പുതിയൊരു സംഗീതം
മണിമാരൻ വന്നിനി നീയും പോരില്ല ..
കുടമുല്ലപ്പൂവേ .. മംഗളവാദ്യമിതകമ്പടി ചേരില്ലേ?
പല നാളായി പൊന്നെ നിന്നെ കാണുമ്പോഴെല്ലാം
പറയാതെൻ നെഞ്ചിലൊളിച്ചില്ലേ
പറയാമെല്ലാം പൊടി പൂരം നാളാണ്