കണ്ണും പൂട്ടിയുറങ്ങുക | Kannum pootti iranguka lyrics

Music: വി ദക്ഷിണാമൂർത്തി

Lyricist: അഭയദേവ്

Singer: എ എം രാജപി ലീലRaaga: ആരഭി

Film/album: സ്നേഹസീമ

കണ്ണും പൂട്ടിയുറങ്ങുക
കണ്ണും പൂട്ടിയുറങ്ങുക നീയെൻ

കണ്ണേ പുന്നാരപ്പൊന്നുമകളേ

അമ്മേമച്ഛനും ചാരത്തിരിപ്പൂ

ചെമ്മേ നീയുറങ്ങോമനക്കുഞ്ഞേ
ഓമനക്കണ്ണുകൾ ചിമ്മുന്നു കണ്മണീ

ഓടിപ്പോ കാറ്റേ നീ ഒച്ച വയ്ക്കാതെ

താരാട്ടുപാടുവാനമ്മയുണ്ടല്ലൊ

താളം പിടിയ്ക്കുവാനച്ഛനുണ്ടല്ലൊ
താരണിത്തൂമുഖം സൂക്ഷിച്ചു നോക്കിയെൻ

തങ്കക്കുടത്തിനെ കണ്ണുവയ്ക്കാതെ

താമരക്കൺകളിൽ നിദ്ര വന്നല്ലൊ

താമസിക്കാതെയുറങ്ങുകെൻ തങ്കം

pnOxtBU

Leave a Comment

”
GO