Aa Paatham Lyrics

MovieQeen Elizabeth
SongAa Paatham
MusicRanjin Raj
LyricsAnwar Ali
SingerHesham Abdul Wahab

ആ പാദം പൂക്കും ഏകാന്തതാ
മാമരമേ നിന്നിൽ ചേക്കേറുമോ
സ്നേഹത്തിൻ ദേശാടകപക്ഷികൾ
എമ്പാടും ചോക്കുമീ സന്ധ്യയിൽ
മാനത്തൂന്നാണാവോ സ്നേഹപ്പറവകൾ
നീ നീർത്തും ചില്ലകളിൽ
മൗനപ്പരുന്തും വായാടിക്കിളിയും
നിൻക്കൊമ്പത്തൊരുമിച്ചേ…
കനിവേ… അകമഴ നനഞ്ഞവളേ…
അഴലഴിയും ചിരിയായ് പടരു…
അഴകേ… ചിറകുകൾ തളിർത്തവളേ…
പുലരികൾ തൻ കുളിരായ് പകര്

ചുണ്ടത്ത് പാട്ടാകയോ
പിന്നിൽവിട്ടോരോർമ്മകൾ
കൊക്കു നീട്ടി കൂട് തോറും
കേഴും കുഞ്ഞോർമ്മകളോ
മഴത്തുള്ളി പോലെ തിളക്കമോടെ
ദിനങ്ങളോരോന്നും അടരുകയോ
ഇലകളിലാകെ കലപിലയായി
ഇളം കാറ്റോടു നീയാടിയോ
നീ മണ്ണിൽ നിന്നുണ്ടായി
വിണ്ണിൽ വിധാനിച്ചോരേകാന്തതാമാമരം

കനിവേ… അകമഴ നനഞ്ഞവളേ…
അഴലഴിയും ചിരിയായ് പടരു…
അഴകേ… ചിറകുകൾ തളിർത്തവളേ…
പുലരികൾ തൻ കുളിരായ് പകര്

ആ പാദം പൂക്കും ഏകാന്തതാ
മാമരമേ നിന്നിൽ ചേക്കേറുമോ
അൻപാകും ദേശാടകപക്ഷികൾ
എമ്പാടും ചോന്നോരീ സന്ധ്യയിൽ

Leave a Comment