Music: ജി ദേവരാജൻLyricist: വയലാർ രാമവർമ്മSinger: പി സുശീലRaaga: ഹരികാംബോജിFilm/album: ഓമനക്കുട്ടൻ
അഷ്ടമിരോഹിണി രാത്രിയിൽ
അഷ്ടമിരോഹിണി രാത്രിയിൽ
അമ്പല മുറ്റത്ത് നിൽക്കുമ്പോൾ
ആലു വിളക്കിന്റെ നീല വെളിച്ചത്തിൽ
അന്നു ഞാനാദ്യമായ് കണ്ടു – ഈ മുഖം
അന്നു ഞാനാദ്യമായ് കണ്ടു
ചുറ്റും പ്രദക്ഷിണ വീഥിയിൽ ആ…
അങ്ങയെ ചുറ്റി നടന്നൊരെൻ മോഹം ()
ഓരോ ദിവസവും പൂത്തു തളിർക്കുന്നു
കോരിത്തരിക്കുന്നു ദേഹം ()
ഹാ ഹായ്ഹായ്…ആ…
(അഷ്ടമി… )
ഒന്നല്ലൊരായിരം നാളുകൾ ഇങ്ങനെ
ഓമൽ പ്രതീക്ഷകളോടേ
കണ്ണൻ വരും വരെ കാത്തിരുന്നീടുമീ –
വൃന്ദാവനത്തിലെ രാധ
ഹാ ഹായ്ഹായ്…ആ…
(അഷ്ടമി… )