Music: ടി സുന്ദരരാജൻLyricist: ശ്രീകുമാരൻ തമ്പിSinger: എം ജി ശ്രീകുമാർസുജാത മോഹൻRaaga: മധ്യമാവതിFilm/album: അപ്പു
ഒരിക്കൽ നീ ചിരിച്ചാൽ
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ആ..ആ..ആ..ആ..ആ
ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ
സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കൽ നീ ചിരിച്ചാൽ )
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി
പൂ കൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
എനിക്കും നിനക്കും ഒരു ലോകം
ഉം..ഉം..ഉം..