Movie | Thaal |
Song | Punchavayal Karayil |
Music | Bijibal |
Lyrics | Radhakrishnan Kunnumpuram |
Singer | Sooraj Santhosh & Ranjith Jayaraman |
പുഞ്ചവയൽ കരയിൽ
പുഞ്ചിരിപ്പൂ വിടർന്നേ
ചെത്തിപ്പൂ ചേലുപോലെ
ഞാറ്റുവേലപ്പാട്ടു പോലൊരുത്തി
കാതോട് കാതോരം ചേർന്നിരുന്ന്
താളത്തിൽ കാറ്റല കാതിലോതി
കണ്ടാൽ മടുക്കാത്ത ചേലുകാരി
കേട്ടാൽ മടുക്കാത്ത പാട്ടുകാരി
കണ്ടാൽ മടുക്കാത്ത ചേലുകാരി
കേട്ടാൽ മടുക്കാത്ത പാട്ടുകാരി
പൂത്താലി തീർക്കാം നിനക്കു വേണ്ടി
പൂവാക കൊണ്ടൊരു പൂവുമീട്ടി
പൂമരക്കൊമ്പത്തെ രാക്കിളികൾ
പൂത്തിലഞ്ഞിച്ചോട്ടിൽ നൃത്തമാടി
താളം തക തിമി തെയ്യം തക
താളത്തിൽ നമ്മളും കൂടെയാടി
താളം തക തിമി തെയ്യം തക
താളത്തിൽ നമ്മളും കൂടെയാടി
പുഞ്ചവയൽ കരയിൽ
പുഞ്ചിരിപ്പൂ വിടർന്നേ
ചെത്തിപ്പൂ ചേലുപോലെ
ഞാറ്റുവേലപ്പാട്ടു പോലൊരുത്തി
ഓട്ടമരത്തണൽ ചില്ലയൊന്നിൽ
ഒറ്റയ്ക്ക് ഞാൻ തീർത്ത കൂടിനുള്ളിൽ
ഒന്നിച്ചിരുന്നെന്റെ കൊക്കുരുമാൻ
ഓർമ്മയിൽ നീ വന്നു കൂട്ടിരുന്നു
ആടി വാ കാറ്റേ
അലഞ്ഞു വാ കാറ്റേ
ആലോലം പോയികയിൽ നീന്തി വായോ
പുഞ്ചവയൽ കരയിൽ
പുഞ്ചിരിപ്പൂ വിടർന്നേ
ചെത്തിപ്പൂ ചേലുപോലെ
ഞാറ്റുവേലപ്പാട്ടു പോലൊരുത്തി
കാതോട് കാതോരം ചേർന്നിരുന്ന്
താളത്തിൽ കാറ്റല കാതിലോതി
കണ്ടാൽ മടുക്കാത്ത ചേലുകാരി
കേട്ടാൽ മടുക്കാത്ത പാട്ടുകാരി
കണ്ടാൽ മടുക്കാത്ത ചേലുകാരി
കേട്ടാൽ മടുക്കാത്ത പാട്ടുകാരി