Movie | Thaal |
Song | Pulariyil Ilaveyil |
Music | Bijibal |
Lyrics | B.K.Harinarayanan |
Singer | K.S.Harishankar & Shweta Mohan |
പുലരിയിൽ ഇളവെയിൽ ആദ്യമായ്
വിരൽ തൊടും നിമിഷം
ചിറകിടും ഒരു ചിരിയോടെ ഞാൻ
പകൽ കിനാ ശലഭം
മധുമയ വിചാരമായ്
മനമതി വിലോലമായ്
ഈ വഴികളിൽ ആ വനികളിൽ തേടി
ഒരേ മുഖം
ചെറു മൊഴിയിലും അകമറിയുമെ
സ്നേഹം കവിഞ്ഞൊരാക്കടൽ
കരിയിരുളിലും ഒളി ചിതറുമെ
വാഴ്വിൻ കെടാത്ത തീക്കനൽ
നിനവിലായ് നനയുമേ
നീയാം നിലാമഴ
അണുവിലും അണുവിലും
പതിയെ നാം അലിയവെ
സുഖാദ്രമാം തുഷാരമായ്
പ്രണയം ഉയിരിൻ ലതയിൽ
പുലരിയിൽ ഇളവെയിൽ ആദ്യമായ്
വിരൽ തൊടും നിമിഷം
അണിമുകിലുപോൽ ഇനിയൊഴുകുമേ
ഞാനോ നിഷിദ്ധ വനമായ്
മണിമിഴിയിലെ കുളിരരുവി തൻ
ആഴം തലോടി മീനുപോൽ
സമയമാം നദിയിതിൽ
മോഹം മരാളമായ്
ഇതളിലും ഇതളിലും
ഇരുവരും പടരവേ
സുഖാദ്രമായ് തുഷാരമായ്
പ്രണയം ഉയിരിൻ ലതയിൽ
പുലരിയിൽ ഇളവെയിൽ ആദ്യമായ്
വിരൽ തൊടും നിമിഷം
ചിറകിടും ഒരു ചിരിയോടെ ഞാൻ
പകൽ കിനാ ശലഭം
മധുമയ വിചാരമായ്
മനമതി വിലോലമായ്
ഈ വഴികളിൽ ആ വനികളിൽ തേടി
ഒരേ മുഖം