Movie | Manjummel Boys |
Songs | Nebulakal |
Music | Sushin Shyam |
Lyrics | Anwar Ali |
Singer | Pradeep Kumar |
കിനാവിൻ വിമാനം കരേറീയോരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
ചില ജനാലകൾ താരകങ്ങൾ നേർക്ക് നോക്കുമ്പോൾ
മനോരാജ്യമാം ഗോപുരങ്ങളിൽ കോണി കേറുമ്പോൾ
പല ഗ്രഹങ്ങളിൽ പറന്നലയും കഥയിലെ കുമാരരെ പോലെ
മായ പോലെയും ഭാവനാകാശത്തിലൂടെ
അതിവിദൂര താരകാനിലയം തിരയുമീ കിനാ –
വുറുമ്പണി വീഥികൾ
കിനാവിൻ വിമാനം കരേറീ ഒരു ദിനം
ഇളമുളങ്കാട്ടിലെ നീറുകൾ
അനേകം നെബുലകൾ കടന്നേ പോയവർ
തളിരിളം കൊമ്പിലെ നീറുകൾ
പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും
തിരിച്ചാ മുളങ്കാടെത്തുമോ
അനന്തം നെബുലകൾ കടന്നേ ഒരു ദിനം
തിരിച്ചാ മുളങ്കാടെത്തുമോ … എത്തുമോ …