Movie | Premalu |
Song | Telegana Bommalu |
Music | Vishnu Vijay |
Lyrics | Suhail Koya |
Singers | K G Markose, Vishnu Vijay |
ചായപ്പാനി തപ്പീലേ റോഡരികെ
ആ … തുടി പഞ്ചാരി കൊട്ടീലേ കാതരികെ
യേൻ പ്രേമിക്കുഡൂ … നീ സുമ്മാ വാ അരികേ …
മനസങ്ങു നീറണേ … ഗോലിസോഡ നീയാ?
പനിച്ചങ്ങു കേറണേ … പാരാസെറ്റാമോളാ?
ഉള്ളിലിരുന്നാടടീ …
തെലുങ്കാന ബൊമ്മലു … തെലുങ്കാന ബൊമ്മലു …
എൻ ടി ആർ സിറ്റിയിലെ പോയ് വരിങ്കെ
ചാർമിനാറു പാത്തിലെ വിൻഡോവിലേ
യേൻ പ്രേമിക്കുഡൂ … നീ സുമ്മാ ചേർന്നിരിങ്കേ
കണ്ടൊരിക്കെ സുന്ദരിയേ പുഞ്ചിരിയേ
കാശ് പത്തെടുക്കാൻ എ ടി എമ്മിൽ നിന്നളിയേ
അങ്ങ് പൊത്തിവെച്ചേ പിൻ അവള് മൊഞ്ചവള്
കുഞ്ഞു പൊട്ടു കുത്താൻ ഫോണെടുത്തേ പിന്നവള്
സ്റ്റോപ്പ് ചോപ്പ് ലൈറ്റ് നോക്കാതേ
റോഡിലെ തിരക്കതേൽക്കാതേ
വടക്കെന്ന് കിഴക്ക് മുതല്
നെരുക്കുന്നിതകത്ത് ചെലത്
വലിച്ചു പുകച്ചു പലത്
പച്ചപ്പൂ മണമുള്ള
ബൊമ്മലുവേ നാദി ബൊമ്മലുവാ
ബൊമ്മലുവേ നീവ്വു നാദി ബൊമ്മലുവേ
ഏടീ ചായപ്പാനി തപ്പീലേ റോഡരികെ
ആ … തുടി പഞ്ചാരി കൊട്ടീലേ കാതരികെ
യേൻ പ്രേമിക്കുഡൂ … നീ സുമ്മാ ഹായ് തരിങ്കേ
കട്ടെടുക്കും തുട്ടുകളെ മൊത്തത്തില്
ആ … കുട്ടിക്കൂറാ ടിന്നിനുള്ളിൽ മറ്റതില്
കാല് തൺറ്റതില് ചുറ്റിയിടാൻ വെട്ടത്തില്
കരിങ്കെട്ടുവള്ളി വാങ്ങിയില്ലേ മാർക്കറ്റില്
ഉള്ളിലൊരാലയം തീർത്തോടീ
വാർത്തു കഴിഞ്ഞതിൽ പാർത്തോടീ
തലയ്ക്കകം നിനക്ക് തന്നില്ലേ
അരക്കിലോ പകുത്ത് തിന്നില്ലേ
കണക്കിത് പറഞ്ഞു പോകല്ലേ
താളോളം കടമല്ലേ
ബൊമ്മലുവേ നാദി ബൊമ്മലുവാ
ബൊമ്മലുവേ നീവ്വു നാദി ബൊമ്മലുവേ
എടീ …
ചായപ്പാനി തപ്പീലേ റോഡരികെ
ആ … തുടി പഞ്ചാരി കൊട്ടീലേ കാതരികെ
യേൻ പ്രേമിക്കുഡൂ … നീ സുമ്മാ Beat അടീങ്കെ …
മനസങ്ങു നീറണേ … ഗോലിസോഡ നീയാ?
പനിച്ചങ്ങു കേറണേ … പാരാസെറ്റാമോളാ?
ഉള്ളിലിരുന്നാടടീ …
തെലുങ്കാന ബൊമ്മലു … തെലുങ്കാന ബൊമ്മലു … തെലുങ്കാന ബൊമ്മലു
എൻ ടി ആർ സിറ്റിയിലെ പോയ് വരിങ്കെ
ചാർമിനാറു പാത്തിലെ വിൻഡോവിലേ
യേൻ പ്രേമിക്കുഡൂ … നീ സുമ്മാ ചേർന്നിരിങ്കേ