ariyathe ariyathe song lyrics | malayalam song lyrics

Ariyathe ariyathe song lyrics  from malyalam movie Ramanaprabhu 


 അറിയാതെ അറിയാതെ ഈ

പവിഴവാര്‍ത്തിങ്കളറിയാതെ..

അലയാന്‍ വാ അലിയാന്‍ വാ ഈ

പ്രണയതല്പത്തിലമരാന്‍ വാ..

ഇതൊരമരഗന്ധര്‍വയാമം

ഇതൊരനഘസംഗീതസല്ലാപം

അലഞൊറിയുമാഷാഢതീരം

അതിലമൃതുപെയ്യുമീ ഏഴാംയാമം..


നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ

നിന്നെ മൂടുന്നുവോ..

രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ

വെണ്ണയുണ്ണുന്നുവോ..

പകുതി പൂക്കുന്ന പാരിജാതങ്ങള്‍

പ്രാവുപോല്‍ നെഞ്ചിലമരുന്നോ..

മുറുകി നില്‍ക്കുന്ന നിന്റെ യൗവനം

രുദ്രവീണായ് പാടുന്നു..

നീ ദേവശില്പമായ് ഉണരുന്നു..

ഇതൊരമരഗന്ധര്‍വയാമം

ഇതൊരനഘസംഗീതസല്ലാപം

അലഞൊറിയുമാഷാഢതീരം

അതിലമൃതുപെയ്യുമീ ഏഴാംയാമം..


വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍

വാനിലുയരുന്നുവോ..

സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍

കാറ്റിലുതിരുന്നുവോ..

അരിയമാന്‍പേട പോലെ നീയെന്റെ

അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..

മഴയിലാടുന്ന ദേവദാരങ്ങള്‍

മന്ത്രമേലാപ്പു മേയുമ്പോള്‍..

നീ വനവലാകയായ്  പാടുന്നു….

ഇതൊരമരഗന്ധര്‍വ യാമം

ഇതൊരനഘസംഗീതസല്ലാപം

അലഞൊറിയുമാഷാഢതീരം

അതിലമൃതുപെയ്യുമീ ഏഴാം യാമം..

Film/album: 
രാവണപ്രഭു
Music: 
സുരേഷ് പീറ്റേഴ്സ്
Lyricist: 
ഗിരീഷ് പുത്തഞ്ചേരി
Singer: 
പി ജയചന്ദ്രൻ
കെ എസ് ചിത്ര

Leave a Comment