കരിമിഴി കുരുവിയെ | Karimizhi Kuruviye Lyrics

Karimizhi Kuruviye Lyrics Credits;

MovieMeesha Madhavan
Songകരിമിഴി കുരുവിയെ (Karimizhikkuruviye)
MusicVidyasagar
LyricsGireesh puthancheri
SingersSujatha Mohan , Devanad

ആ……………………………ആആ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)

ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ


കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ


നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയായ് മിന്നീലാ


മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

Leave a Comment