മിഴിയറിയാതെ വന്നു  നീ | Mizhiyariyathe vannu nee lyrics

MovieNiram
SingerK. J. Yesudas
Music Vidyasagar
LyricsBichu Thirumala

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാ..ലിൽ…
കനവറിയാതെയേതോ കിനാവുപോ..ലെ…
മനമറിയാതെ പാറിയെന്‍ മനസരസോ..രം…
പ്രണയനിലാക്കിളി നീ ശഹാന പാ..ടി…

ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം….
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം….

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാ..ലിൽ…
കനവറിയാതെയേതോ കിനാവുപോ..ലെ…

കണ്‍ ചിമ്മിയോ… നിന്‍ ജാലകം…
ഏതോ നിഴല്‍.. തുമ്പികള്‍..
തുള്ളിയോ..

കാതോര്‍ക്കയാ…യ്
എന്..‍ രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാ..ല്‍താളവും…

തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ…
കനവറിയാതെയേതോ കിനാവുപോ..ലെ…

തൂമഞ്ഞിനും..
കുളിരേകുവാ..ന്‍ ദേവാമൃതം
നല്‍കിയോ.. തെന്നലേ..

പൂന്തേനിനും..
മധുരം തരും..
അനുഭൂതികള്‍.. കൊണ്ടുവാ..
ശലഭമേ…

ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ 

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാ..ലിൽ…
കനവറിയാതെയേതോ കിനാവുപോ..ലെ…
മനമറിയാതെ പാറിയെന്‍ മനസരസോ..രം…
പ്രണയനിലാക്കിളി നീ ശഹാന പാ..ടി…
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം….
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം….

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാ..ലിൽ…
കനവറിയാതെയേതോ കിനാവുപോ..ലെ..

COVER SONG BY HARISHANKAR

Leave a Comment

”
GO