മഴനീർത്തുള്ളികൾ | Mazhaneer thullikal lyrics

Mazhaneer thullikal Malayalam song lyrics  from movie “beautiful”

മഴനീർത്തുള്ളികൾ .. എൻ  തനുനീർ മുത്തുകൾ

തണുവായ് പെയ്തിടും കനവായ് തോർന്നിടും

വെൺശംഖിലെ ലയഗാന്ധർവ്വമായ്

ഞാൻ നിന്റെ  സാരംഗിയിൽ…

ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്

കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. എൻ  തനുനീർ മുത്തുകൾ

തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വെൺ‌താരം പോൽ

ഞാനെന്തേയകലേ നിൽ‌പ്പൂ

ശ്രീരാഗമായ് എൻ ചുണ്ടിലെ

സന്ധ്യയിൽ അലിഞ്ഞിടൂ

പിരിയും ചന്ദ്രലേഖയെന്തിനോ

കാത്തുനിന്നെന്നോർത്തുവോ

മഴനീർത്തുള്ളികൾ .. എൻ  തനുനീർ മുത്തുകൾ

തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽനാളം പോൽ

എൻ കണ്ണിൽ നിൻ ചുംബനം

തൂവലായ് പൊഴിഞ്ഞൊരീ

ആർദ്രമാം നിലാക്കുളിർ

അണയും ഞാറ്റുവേലയെന്തിനോ

ഒരുമാത്ര കാത്തെന്നോർത്തുവോ

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ

തണുവായ് പെയ്തിടും കനവായ് തോർന്നിടും

വെൺശംഖിലെ ലയഗാന്ധർവ്വമായ്

ഞാൻ നിന്റെ സാരംഗിയിൽ…

ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്

കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. എൻ  തനുനീർ മുത്തുകൾ

തണുവായ് പെയ്തിടും കനവായ് തോർന്നിടും

Music:
രതീഷ് വേഗ
Lyricist:
അനൂപ് മേനോൻ
Singer:
തുളസി യതീന്ദ്രൻ
Raaga:
ശ്രീ
Film/album:
ബ്യൂട്ടിഫുൾ

Leave a Comment