Karkuzhali Thenkuruvi song lyrics | Evergreen Malayalam songs| Kasthuriman

 Karkuzhali Thenkuruvi song lyrics from Malayalam movie Kasthuriman


കാർകുഴലീ തേൻ കുരുവീ 

കിന്നാരം കേട്ടോ
നീ 

ആരോടും മിണ്ടല്ലേ

ആരാരും കാണാതെന്റെ 

കനവെല്ലാം കട്ടൊരു
കള്ളൻ

താലിപ്പൂ  ചാർത്തി എന്നെ 

സ്വന്തമാക്കാൻ വരുമെന്ന് 

 

പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും
വേണ്ടാ

പൂക്കൈത ചോല വിരിപ്പില്ലേ  ഹോ 

പൂക്കൈത ചോല വിരിപ്പില്ലേ

രാവുറങ്ങും നേരമെങ്ങാൻ 

മഞ്ഞു മാരി
പെയ്തു പോയാൽ

ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ

ഞങ്ങൾക്കൊരു കൂടൊരുക്കാമോ

പൂന്തളിരിൻ മനസെന്റെ കളിത്തോഴനു ആഹാ… 

 

കരളാകെ പുളകം വിതറി  

കനവെല്ലാം പെയ്തു നിറഞ്ഞു

കടലാസു തോണിയിറക്കേണ്ടെ ഓ… 

കടലാസു തോണിയിറക്കേണ്ടെ

അന്തിമാനച്ചോപ്പു മാഞ്ഞു 

ചുണ്ടിൽ
നാണപ്പൂക്കൾ വാടി

നീയിനിയും വന്നണഞ്ഞില്ല 

പ്രിയനേനീയിനിയും വന്നണഞ്ഞില്ല

നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ 


കാർകുഴലീ തേൻ കുരുവീ 

കിന്നാരം കേട്ടോ നീ 

ആരോടും മിണ്ടല്ലേ

ആരാരും കാണാതെന്റെ 

കനവെല്ലാം കട്ടൊരു കള്ളൻ

താലിപ്പൂ  ചാർത്തി എന്നെ 

സ്വന്തമാക്കാൻ വരുമെന്ന്…


ചിത്രം : കസ്തൂരിമാൻ

സംഗീതം :  ഔസേപ്പച്ചൻ

വരികള്‍ : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : സുജാത മോഹൻ

Leave a Comment