രാക്കുയിൽ പാടീ | Raakuyil padi song lyrics | Kasthuriman

Raakuyil padi song lyrics from Malayalam movie Kasthuriman

 

രാക്കുയിൽ പാടീ രാവിന്റെ ശോകം

നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള 

രാക്കുയിൽ പാടീ രാവിന്റെ ശോകം

നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള 

ഇടറുന്നു  താളം തുളുമ്പുന്നു കണ്ണീർ

ഇടനെഞ്ചിലേതോ മണിവീണ തേങ്ങീ 

രാക്കുയിൽ പാടീ രാവിന്റെ ശോകം

നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള 

ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം
മഴവെള്ളം

ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം
മഴവെള്ളം

ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും
എൻ ഉള്ളം

രാവിൻ നെഞ്ചിൽ പൂക്കുന്നുവോ
വാടാമല്ലികൾ

മണ്ണിൻ മാറിൽ വീഴുന്നുവോ  വാടും പൂവുകൾ 

രാവിൻ നെഞ്ചിൽ പൂക്കുന്നുവോ വാടാമല്ലികൾ

മണ്ണിൻ മാറിൽ വീഴുന്നുവോ  വാടും പൂവുകൾ 

ഇരുളുറങ്ങുമ്പോൾ ഉണരും പ്രഭാതം

മറയുന്നു വാനിൽ താരാജാലം

എവിടെ ….എവിടെ 

നീലത്തുകിലിൻ  ചന്തം ചാർത്തും

സ്വപ്നങ്ങൾ

മറയുന്നതാര്… തെളിയുന്നതാര്

രാക്കുയിൽ പാടീ രാവിന്റെ ശോകം

നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള 

ആ…..ഓംകാരം..ഓംകാരം….

സാസാസസാ രിസനി, സസനി 

പപസസാനി ധരിസനിധപഗ

മപധനി,,..

ഓംകാര പഞ്ജരകീരപുര 

ഹരസരോജ ഭവകേശവാദിരൂപവാസവരിപു 

ജനകാന്തകാ..

ആ..ആ…ആ…..

 

രാക്കുയിൽ പാടീ രാവിന്റെ ശോകം

നക്ഷത്രകുഞ്ഞുങ്ങൾക്കിന്നാനന്ദ വേള 

ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം

ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം

ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം

ഹൊയ് കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം

ഹൊയ് മുറ്റം മുത്തും വെള്ളം മഴവെള്ളം മഴവെള്ളം

ഞാനുണ്ടാക്കും കളിവള്ളം താനേ തുള്ളിടും എൻ ഉള്ളം

 

 ചിത്രം :കസ്തൂരിമാൻ

സംഗീതം : ഔസേപ്പച്ചൻ

വരികള്‍ : കൈതപ്രം 
ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര

Leave a Comment

”
GO