Nee Mukilo song lyrics from Malayalam movie Uyare
നീ മുകിലോ…പുതുമഴമണിയോ
തൂവെയിലോ ഇരുളലനിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും അതിശയകരഭാവം
തൂവെയിലോ ഇരുളലനിഴലോ
നീയെന്ന ഗാനത്തിൻ ചിറകുകളേറി
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി
പാടാനായി ഞാൻ
പോരും നേരമോ
ശ്രുതിയറിയുകയില്ല
രാഗം താളം പോലും
നീ മുകിലോ…പുതുമഴമണിയോ
തൂവെയിലോ…ഇരുളലനിഴലോ
നീയെന്ന മേഘത്തിൻ പടവുകൾ കയറി
ഞാനേതോ മാരിപ്പൂ തിരയുകയായി
ചൂടാൻ മോഹമായ്
നീളും കൈകളിൽ
ഇതളടരുകയാണോ
മായാസ്വപ്നം പോലെ
നീ മുകിലോ…പുതുമഴമണിയോ
തൂവെയിലോ…ഇരുളലനിഴലോ
അറിയില്ലിന്നു നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും അതിശയകരഭാവം…
ചിത്രം :
ഉയരെ
സംഗീതം :
ഗോപി സുന്ദർ
വരികള്‍ :
റഫീക്ക് അഹമ്മദ്
ആലാപനം :
വിജയ് യേശുദാസ് , സിത്താര