Paranne song lyrics | Malayalam song lyrics | Koode movie

 Paranne song lyrics from Malayalam movie Koode


ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ
വാതിൽ തള്ളിപ്പോന്നേ

തെന്നിത്തെന്നിപ്പാറിപോകാനായ്….

ഈ പൂനിലാവും വെയിലും മഞ്ഞും
അന്തിച്ചോപ്പും പൂകും കുന്നും

കാണുവാനായ് ഒന്നിച്ചോടാം വാ…

ഓ നേരം പോകണ കണ്ടാ 

ഓ കാലം പായണ കണ്ടാ

ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ

ഓ നേരം പോകണ കണ്ടാ 

ഓ കാലം പായണ കണ്ടാ

ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ….

പറന്നേ… ചെറുചിറകുകളടിച്ചുയരേ…

ജീവിതത്തെ ചുംബിച്ചീടാല്ലോ

പറന്നേ… പലമതിലുകളിടിച്ചുടച്ചേ…

സാഗരങ്ങൾ നീന്തിക്കേറാല്ലോ         

 

ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ
കാലത്തിൻ ചിരിപോലെ

കാണുന്നു മുന്നിൽ ഏതോ കിനാക്കൾ
ചായുന്നു പോരാമോ     

പാടുന്നു മൗനം മൂളുന്നു താളം
തോളത്തുകൂടാമോ

ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ
പാറുന്നോ

വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം
നിലയ്ക്കാതെ

ഈ കാടും മേടും കേറിപ്പോകാല്ലോ..

പറന്നേ… ചെറുചിറകുകളടിച്ചുയരേ…

ജീവിതത്തെ ചുംബിച്ചീടാല്ലോ

പറന്നേ… പലമതിലുകളിടിച്ചുടച്ചേ

സാഗരങ്ങൾ നീന്തിക്കേറാല്ലോ         

 

നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ

കേൾക്കുന്നില്ലേ രാവിൻ സംഗീതം

മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും
കാറ്റേ

കാണുകില്ലേ മായപ്പൂക്കാലം

നോവിലിരിയ്ക്കാതെ..ഇരിക്കാതെ 

ഓർമ്മ വിളിക്കാതെ പേടി കുരുക്കാതെ

ഈ വാനം മേലെ പാറിപ്പോകാല്ലോ..

 

പറന്നേ… ചെറുചിറകുകളടിച്ചുയരേ…

ജീവിതത്തെ ചുംബിച്ചീടാല്ലോ

പറന്നേ… പലമതിലുകളിടിച്ചുടച്ചേ

സാഗരങ്ങൾ നീന്തിക്കേറാല്ലോ         

 

പറന്നേ… ചെറുചിറകുകളടിച്ചുയരേ

ജീവിതത്തെ ചുംബിച്ചീടാല്ലോ

പറന്നേ… പലമതിലുകളിടിച്ചുടച്ചേ

സാഗരങ്ങൾ നീന്തിക്കേറാല്ലോ

 

ചിത്രം :
കൂടെ

സംഗീതം :
രഘു ദീക്ഷിത്

വരികള്‍ :
റഫീക്ക് അഹമ്മദ്

ആലാപനം :
ബെന്നി ദയാൽ, രഘു ദീക്ഷിത്

Leave a Comment