Aatinkarayorathe song lyrics from Malayalam movie Rasathanthram
നാ..നാ….
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ
ചോദിച്ചു കാറ്റേ കാറ്റേ വരുമോ…ആഹാ
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ
ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍
ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍
ഈണം
ആറ്റിന്‍കര….ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
പാല്‍ പതഞ്ഞു തുളുമ്പുന്ന
പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍
തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം
പ്രാവേ
ആറ്റിന്‍കര….ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍
ജാലകം മെല്ലെ മെല്ലെ തുറന്നോ
പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു
മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും
കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആമാട പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ
അമ്മാനത്തുമ്പീ കൂടെ പോരൂ പോരൂ
ആറ്റിന്‍കര….ആറ്റിന്‍ കരയോരത്തെ
ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
ചിത്രം : രസതന്ത്രം
സംഗീതം : ഇളയരാജ
വരികള്‍ : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : മഞ്ജരി