Oru poo maathram chodichu song lyrics | Evergreen Malayalam song | Swapnakkodu

 Oru poo maathram chodichu song lyrics from Malayalam movie Swapnakkodu


ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും 

പ്രണയക്കനവായ് നീ ദേവീ


ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും 

പ്രണയക്കനവായ് നീ

കൂടെ നീയില്ലെങ്കിൽ 

ഇനി ഞാൻ ഇല്ലല്ലോ

ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി

 ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും 

പ്രണയക്കനവായ് നീ ദേവീ

 

ഒന്നുകണ്ടനേരം നെഞ്ചിൽ 

ചേർക്കുവാൻ
തോന്നി

നൂറു മോഹമെല്ലാം 

കാതിൽ ചൊല്ലുവാൻ
തോന്നി

പറയാൻ വയ്യാത്ത രഹസ്യം 

പറയാതറിയാൻ
തോന്നി

നിന്നെ കണ്ടുനിൽക്കവെ 

കൊണ്ടു
പൊതിയുവാൻ തോന്നി

നിന്നിൽ ചേർന്നുനിന്നെന്റെ 

നിത്യരാഗങ്ങൾ പങ്കുവെക്കുവാൻ തോന്നി

ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും 

പ്രണയക്കനവായ് നീ ദേവീ

ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി

 

സ്വപ്നവർണ്ണമെല്ലാം 

കണ്ണിൽ
പൂത്തുവെന്നു തോന്നി

നിൻ വിരൽ തൊടുമ്പോൾ 

ഞാനൊരു വീണയെന്ന്
തോന്നി

വെറുതേ കാറ്റായൊഴുകാൻ തോന്നി

മഴയായ് പെയ്യാൻ തോന്നി

തെന്നൽ ചുണ്ടുചേരുമൊരു 

മുളയായ്
താനെയുണരുവാൻ തോന്നി

മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ 

മൊട്ടായ്
വിടരുവാൻ തോന്നി

 ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും പ്രണയക്കനവായ് നീ

കൂടെ നീയില്ലെങ്കിൽ 

ഇനി ഞാൻ ഇല്ലല്ലോ

ഒരുമൊഴി കേൾക്കാൻ കാതോർത്തു

പാട്ടിൻ പാൽക്കടൽ നീ തന്നു

കരയോടലിയും 

പ്രണയത്തിരയായ് ഞാൻ മാറി

 ഒരു പൂ മാത്രം ചോദിച്ചു 

ഒരു പൂക്കാലം
നീ തന്നു

കരളിൽ തഴുകും 

പ്രണയക്കനവായ് നീ ദേവീ


ചിത്രം :
സ്വപ്നക്കൂട്

സംഗീതം :
മോഹൻ സിത്താര

വരികള്‍ :
കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം :
ശ്രീനിവാസ്, സുജാത മോഹൻ

Leave a Comment