ചിത്തിരത്തിര എത്തിരാ തിരാ chithira thira malayalam lyrics

ഗാനം : ചിത്തിരത്തിര എത്തിരാ തിരാ 

ചിത്രം : ചാർളി

രചന : സന്തോഷ് വർമ്മ 

ആലാപനം : വിജയ് യേശുദാസ് 

അരിതരി കളയരുതരിതരി കളയരുത് 

ഒരു തരി കളയുകിലരി തരിയൊന്നും 

ഇരുപത് പട്ടിണി വരുമത് 

പഴമൊഴി കരുതണ മിഴിചിരുതേ..

അരിതരി കളയരുതരിതരി കളയരുത് 

ഒരു തരി കളയുകിലരി തരിയൊന്നും 

ഇരുപത് പട്ടിണി വരുമത് 

പഴമൊഴി കരുതണ മിഴിചിരുതേ..

തലനര കയറിയ പഴയവരരുളും

മൊഴികളിലൊട്ടും പതിരുകളില്ല 

വെറുമൊരു വിരുതിന് തറുതല 

പറയരുതടവിനു മുതിരരുതേ…

പഴമൊഴി കരുതണ മിഴിചിരുതേ..

തലനര കയറിയ പഴയവരരുളും

മൊഴികളിലൊട്ടും പതിരുകളില്ല 

വെറുമൊരു വിരുതിന് തറുതല 

പറയരുതടവിനു മുതിരരുതേ…

അരിതരി കളയരുതരിതരി കളയരുത് 

ഒരു തരി കളയുകിലരി തരിയൊന്നും 

ഇരുപത് പട്ടിണി വരുമത് 

പഴമൊഴി കരുതണ മിഴിചിരുതേ..

അരിതരി കളയരുതരിതരി കളയരുത് 

ഒരു തരി കളയുകിലരി തരിയൊന്നും 

ഇരുപത് പട്ടിണി വരുമത് 

പഴമൊഴി കരുതണ മിഴിചിരുതേ..

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ…

ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ…

ഏഴാഴി കണ്ട തിരാ… ഈയൂഴി കണ്ട തിരാ… 

എന്നുള്ളിലുണ്ടു   തിരാ… നിന്നുള്ളിലുണ്ടു തിരാ…

ചാഞ്ചാടിയാട്…. നീയെന്റെ ചാരെ…

നിൻ കൈകളാലേ… നെഞ്ചം തലോട്…

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ…

ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ…

ആഴി നടുവിൽ നിന്നുമെറിയും…

പായ നിവരും ചേലിലെതിരേ…

വന്നണയും ഒരുതിരയിരുതിര തെരുതെരെ നറു തിരകൾ….

ആഴി നടുവിൽ നിന്നുമെറിയും…

പായ നിവരും ചേലിലെതിരേ…

വന്നണയും ഒരുതിരയിരുതിര തെരുതെരെ നറു തിരകൾ….

രാവുകളിലാകാശം ഈ കടലിലൊന്നാകെ…

താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ…

ഉയിരുകൾ ഇരുളിലുഴലുകിൽ 

അഴകിലെരിയുമാ തിരികളരുളി 

തിരികെ ഒളിയേകാൻ വന്ന തിരാ…

ചിരിയേകാൻ വന്ന തിരാ…

ഇടനെഞ്ചിൽ ചേർന്നലിയും തിര പല തിരാ…

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ…

ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ…

വെള്ളിവലയും വീശിയകലേ…

തോണി തുഴയും തിങ്കളിവിടേ…

രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ…

വെള്ളിവലയും വീശിയകലേ…

തോണി തുഴയും തിങ്കളിവിടേ…

രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ…

ആതിര നിലാവിന്റെ പാൽത്തിരികളാടുമ്പോൾ…

താഴെയൊരു പാട്ടിന്റെ തേൻ തിരകളാടുന്നൂ…

എവിടെയോ മറയിലെവിടെയോ 

ചിറകിൽ മുറിവുമായ്‌ പിടയും

അരിയ കിളിയിലലിവേകൂ പട്ടു തിരാ…

കുളിരാടും പട്ടു തിരാ…

മനമാകെ തേൻ പകരാൻ ഒരു സ്വര നിരാ…

ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ…

ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ…

ഏഴാഴി കണ്ട തിരാ… ഈയൂഴി കണ്ട തിരാ… 

എന്നുള്ളിലുണ്ട് തിരാ… നിന്നുള്ളിലുണ്ട് തിരാ…

ചാഞ്ചാടിയാട്…. നീയെന്റെ ചാരെ…

നിൻ കൈകളാലേ… നെഞ്ചം തലോട്…

ചാഞ്ചാടിയാട്…. നീയെന്റെ ചാരെ…

നിൻ കൈകളാലേ… നെഞ്ചം തലോട്…

Leave a Comment

”
GO