സ്നേഹം നീ നാഥാ sneham nee naadhaa malayalam lyrics 

ഗാനം : സ്നേഹം നീ നാഥാ 

ചിത്രം : ചാർളി

രചന : റഫീഖ് അഹമ്മദ് 

ആലാപനം : രാജലക്ഷ്മി 

സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുദനേ…

മൂ..കമരുഭൂവിൽ ജീ…വജലമായ് നീ…

ദാ..ഹാർത്തരിവരിൽ സദാ ചേ..രണേ…

സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുദനേ…

ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ…

നീറും കാലടിയാൽ കേറും ദേവാ…തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ…

കനിവാർന്നോൻ നീയന്നാ മൃതിദൂതരിൽ ദേവാ…

സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുതനേ…

ആ… ആ….

ആണിപ്പഴുതുകളാ….ൽ ചൂഴുന്നൂകിൽ…

ചോരത്തീമഴയിൽ ആളും നാഥാ…

അറിവില്ലാ പാപികളോടെതിർവാക്കരുളാതേ

തിരുവിഷ്ടം വാഴാനായ് ബലിയായവനേ നീ…

സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുദനേ…

മൂ..കമരുഭൂവിൽ ജീ..വജലമായ് നീ…

ദാഹാ..ർത്തരിവരിൽ സദാ ചേ..രണേ…

സ്നേഹം നീ നാഥാ, കാരുണ്യം നീയേ…

പാപം പോക്കൂ നീ, ദൈവസുദനേ…Leave a Reply

Your email address will not be published. Required fields are marked *