ചൂളമടിച്ചു കറങ്ങി നടക്കും choolamadichu karangi nadakkum malayalam lyrics

 

ഗാനം : ചൂളമടിച്ചു കറങ്ങി നടക്കും 

ചിത്രം : സമ്മർ ഇൻ  ബെത്‌ലഹേം

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : കെ എസ് ചിത്ര 

ചൂളമടിച്ചു   കറങ്ങി നടക്കും

ചോലക്കുയിലിനു കല്യാണം ഓ..ഓ… 

ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-

രേലേഞ്ഞാലിക്ക് പൂത്താലി ഓ…ഓ..

ആറ്റിലൊളിച്ചു കളിക്കണ മീനേ….

കാട്ടിൽ കുറുകുഴലൂതണ കാറ്റേ

ആറ്റിലൊളിച്ചു കളിക്കണ മീനേ….

കാട്ടിൽ കുറുകുഴലൂതണ കാറ്റേ

കാൽത്തള കെട്ടി കൈവള ചാർത്തി

കല്യാണത്തിനു കൂടേണ്ടേ  ഓ…ഓ..

ചൂളമടിച്ചു   കറങ്ങി നടക്കും

ചോലക്കുയിലിനു കല്യാണം ഓ..ഓ… 

മയിലാഞ്ചിക്കുന്നും മേലേ  വെയിൽ കായും മാടത്തത്തേ

മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ

ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ

നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ

നിഴലോലത്തുമ്പിൽ താണാടുമ്പോൾ

സിന്ദൂരം വാരിത്തൂവി സായം കാലം 

നിഴലോലത്തുമ്പിൽ താണാടുമ്പോൾ

സിന്ദൂരം വാരിത്തൂവി സായം കാലം 

ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം

തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകൾ ഓ…ഓ..

ചൂളമടിച്ചു   കറങ്ങി നടക്കും

ചോലക്കുയിലിനു കല്യാണം….

പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ

നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ

ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ

താലോലം താരാട്ടാം ചായുറക്കാം

നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ

നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ….

നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ

നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ…..

നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ

നറുതിങ്കൾ പൂത്തു നിന്റെ വാർകൂന്തലിൽ  ഓ…ഓ……

ചൂളമടിച്ചു   കറങ്ങി നടക്കും

ചോലക്കുയിലിനു കല്യാണം ഓ..ഓ… 

ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-

രേലേഞ്ഞാലിക്ക് പൂത്താലി ഓ…ഓ..

ആറ്റിലൊളിച്ചു കളിക്കണ മീനേ….

കാട്ടിൽ കുറുകുഴലൂതണ കാറ്റേ

ആറ്റിലൊളിച്ചു കളിക്കണ മീനേ….

കാട്ടിൽ കുറുകുഴലൂതണ കാറ്റേ

കാൽത്തള കെട്ടി കൈവള ചാർത്തി

കല്യാണത്തിനു കൂടേണ്ടേ  ഓ…ഓ..

Leave a Comment

”
GO