എന്റെ എല്ലാമെല്ലാം അല്ലെ | Ente ellamellam alle Malayalam Lyrics

ഗാനംഎന്റെ എല്ലാമെല്ലാം അല്ലെ 
ചിത്രംമീശമാധവൻ 
രചനഗിരീഷ് പുത്തഞ്ചേരി
ആലാപനം കെ ജെ യേശുദാസ് , സുജാത മോഹൻ

Ente ellamellam alle Lyrics in Malayalam

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ 

കിലുങ്ങാ കിങ്ങിണിച്ചെപ്പേ ,ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ്  ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ് 

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ 

മിന്നാമിന്നും തൂലാമിന്നൽ  മിന്നാരം ഞാൻ കോർക്കാം
വിയർത്തിരിക്കുമ്പം വീശിത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം…..
മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം
നിന്നോടു മിണ്ടില്ല ഞാൻ നിന്നോടു കൂട്ടില്ല ഞാൻ

കരളിലെ കള്ളൻ നീയല്ലേ
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ, എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം
മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം  തേടാം
കാണാകോണിൽ കത്താൻ നിൽക്കും കാർത്തികത്താരം  വാരാം
കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം
നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ

കനവിലെ കള്ളൻ ഞാനല്ലേ
പിണങ്ങാനെന്താണെന്താണു എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്  ഹോയ് ഹോയ്  ഹോയ് ഹോയ്
മിനുങ്ങാനെന്താണെന്താണ് എന്താണ്
മയങ്ങാനെന്താണെന്താണ് എന്താണ്

Ente ellamellam alle Video Song

Leave a Comment

”
GO