ഈ താഴ്വര ee thaazhvara malayalam lyrics

 

ഗാനം : ഈ താഴ്വര 

ചിത്രം : അതിരൻ

രചന: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ  

ആലാപനം : അമൃത ജയകുമാർ ,ഫെജോ 

ഈ താഴ്വര പാടും പൂന്തെന്നലിനീണം 

പൊൻ താരകൾ മേലെ.. ആലോലം 

മാമല തൂമഞ്ഞല പുൽകി തേൻചില്ലകൾ കാത്തു 

ഈ പൊൻമുളംകൂട്ടിൽ രാപ്പാടികൾ 

എന്നിലെ ഞാനോ നിന്നിലെ ഞാനോ 

വിണ്ണിലെ നേരോ ആരാവോ 

മണ്ണിലെ ജന്മം പൊൻചിറകേകി 

താനേ മറയുകയോ 

ഈ താഴ്വര പാടും പൂന്തെന്നലിനീണം 

പൊൻ താരകൾ മേലെ ആലോലം 

 

വഴികൾ കനലെരിയും ചടുല നടനമതി-

ലകലെ അതിരുകളിൽ പൊരുതി അതിരനവൻ 

അകലെ മലമുകളിലെരിയും കതിരവനായ് 

പടരും പകലൊളിയായ് തകരും ഇരുളലകൾ 

അലയും മുകിലലകൾ പൊഴിയും മഴയിഴയായണിയും 

മലരുകളോ നിറവിൻ മലനിരകൾ 

ഉയരും ജീവനിലെ  വീറിൻ തരുണ രണം 

ഒഴുകും അരുവികളായ് പാറും പറവകളായ് 

കഴുകൻ ചിറകടികൾ പതിയെ കൊടുമുടിയിൽ 

എതിരെ അതിരനവൻ കരുതി കാവലുമായ് 

കിളികൾ തരുനിരയിൽ പാടും പൂങ്കുഴലിൽ 

തിരകൾ മേലെയൊരാൾ പ്രഭയിലണയുകയായ് 

ഹ ഹ ഹ വരവായ്… അതിരൻ 

Leave a Comment

”
GO