എന്തെ കണ്ണാ വന്നേയില്ല enthe kanna vanneyilla malayalam lyrics

ഗാനം : എന്തെ കണ്ണാ വന്നേയില്ല 

ചിത്രം : അരവിന്ദന്റെ അതിഥികൾ 

രചന : ബി കെ ഹരിനാരായണൻ 

ആലാപനം: മേഘ ജോസ്‌കുട്ടി 

എന്തേ കണ്ണാ വന്നേയില്ല..  

മുരളികയോ….തും ഗാനം കേട്ടേയില്ലാ.. 

എന്തേ കണ്ണാ വന്നേയില്ല…

മഴമുകിലോമൽ രൂപം കണ്ടേയില്ലാ…

വിരഹാർദ്രയായ് ഏകയായ് 

മധുവനിയിൽ നിൽപ്പൂ ഞാൻ…

എന്തേ കണ്ണാ വന്നേയില്ല..  

മുരളികയോ..തും ഗാനം കേട്ടേയില്ലാ.. 

നീ എൻ തനുവിനെ ഓരോ നിനവിലും…

മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ…

ഞാനോ യമുനതൻ ഒരോ വനികളും 

നിലയ്‌ക്കാതെ തവ പാദം തേടീ ദേവാ..

യദുനാഥൻ്റെ ഇരുകരമതിലിവളുടെ 

നീറുന്ന മനമൊരുനവനിയിതൾ

പോൽ… തരാം… വരൂ… ചടുലമരികേ… 

ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്…

എന്തേ കണ്ണാ വന്നേയില്ല..  

മുരളികയോതും ഗാനം കേട്ടേയില്ലാ.. 

വിരഹാർദ്രയായ് ഏകയായ് 

മധുവനിയിൽ നിൽപ്പൂ ഞാൻ…

എന്തേ കണ്ണാ വന്നേയില്ല..  

മുരളികയോതും ഗാനം കേട്ടേയില്ലാ.. 

1 thought on “എന്തെ കണ്ണാ വന്നേയില്ല enthe kanna vanneyilla malayalam lyrics”

Leave a Comment

”
GO