ഗാനം : അറിയാതെ ഇഷ്ടമായ്
ചിത്രം : പാണ്ടിപ്പട
രചന : ചിറ്റൂർ ഗോപി
ആലാപനം : ജ്യോത്സന
അറിയാതെ ഇഷ്ടമായ്
അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിലൊ തുങ്ങി നിന്നു നീ
എന്റെ എല്ലാമായ്
അതിലേറെ ഇഷ്ടമായ്
എന്തു പറയണമെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ……
ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായി കാതിൽ
അറിയാതെ ഇഷ്ടമായ്
അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായ്….
ആരും കൊതിച്ചുപോകും മണിത്തുമ്പിയായ് നീയെൻ
തീരാക്കിനാവ് പാടം തിരഞ്ഞെത്തി എന്റെ മുന്നിൽ….
പാട്ട് പാടി നിന്ന കാലം ഓർമയിൽ തെളിഞ്ഞിടുമ്പോൾ
മിഴികൾ തുടച്ചും കയ്യെത്തും ദൂരത്തിൽ നിൽക്കുന്നു നീ
അറിയാതെ ഇഷ്ടമായ്
അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായ്….
ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ,
പ്രാണൻ പകുത്ത് നൽകി ,ഉറങ്ങാതിരുന്ന രാവിൽ….
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
പ്രണയം, മനസ്സിൽ, എന്നാളും തീരാത്ത സല്ലാപമായ്…
അറിയാതെ ഇഷ്ടമായ്
അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി…
ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായി കാതിൽ
അറിയാതെ ഇഷ്ടമായ്
അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായ്…..