എന്തിനായ് നിൻ enthinaay nin malayalam lyrics

 ഗാനം : എന്തിനായ് നിൻ 

ചിത്രം : മിഴി രണ്ടിലും 

രചന : വയലാർ ശരത് ചന്ദ്ര വർമ്മ 

ആലാപനം : കെ എസ് ചിത്ര 

എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു ..

എന്തിനായ് നീ വലംകൈയ്യാൽ മുഖം മറച്ചു….

പഞ്ചപാണനെഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി 

എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ… 

ഇനി മിന്നും പൊന്നും,മണിയാൻ കാലമായില്ലേ..

എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു ..

എന്തിനായ് നീ വലംകൈയ്യാൽ മുഖം മറച്ചു….

ആരിന്നു നിൻ സ്വപ്നങ്ങളിൽ തേൻ തുള്ളി തൂകി..

ഏകാകിയാകും പൂർണ്ണേന്തുവല്ലേ

ആരിന്നു നിൻ സ്വപ്നങ്ങളിൽ തേൻ തുള്ളി തൂകി..

ഏകാകിയാകും പൂർണ്ണേന്തുവല്ലേ..

താരുണ്യമേ പൂത്താലമായ് തേടുന്നുവോ ഗന്ധർവനെ…

എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു ..

എന്തിനായ് നീ വലംകൈയ്യാൽ മുഖം മറച്ചു….

ആരിന്നു നിൻ വള്ളിക്കുടിൽ വാതിൽ തുറന്നു

ഹേമന്തരാവിൻ പൂന്തെന്നലല്ലേ 

ആരിന്നു നിൻ വള്ളിക്കുടിൽ വാതിൽ തുറന്നു

ഹേമന്തരാവിൻ പൂന്തെന്നലല്ലേ 

ആനന്ദവും ആലസ്യവും തൂകുന്നുവോ നിർമാല്യമായ്

എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു ..

എന്തിനായ് നീ വലംകൈയ്യാൽ മുഖം മറച്ചു….

പഞ്ചപാണനെഴുന്നള്ളും നെഞ്ചിലുള്ള കിളി ചൊല്ലി 

എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ… 

ഇനി മിന്നും പൊന്നും,മണിയാൻ കാലമായില്ലേ..

എന്തിനായ് നിൻ ഇടംകണ്ണിൻ തടം തുടിച്ചു ..

എന്തിനായ് നീ വലംകൈയ്യാൽ മുഖം മറച്ചു….

Leave a Comment

”
GO