എത്രയോ ജന്മമായ് ethrayo janmamaay malayalam lyrics

ഗാനം : എത്രയോ ജന്മമായ് 

ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം.

സംഗീതം : വിദ്യാസാഗർ

ആലാപനം: ശ്രീനിവാസ്, സുജാത

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്)

അത്രമേ..ലിഷ്ടമായ് നിന്നെയെൻ പുണ്യമേ..(ഹമ്മിങ്ങ്)

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്)

അത്രമേ..ലിഷ്ടമായ് നിന്നെയെൻ പുണ്യമേ..(ഹമ്മിങ്ങ്)

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്)

കാറ്റോടു മേഘം മെല്ലേ ചൊല്ലീ സ്നേഹാർദ്രമേതോ സ്വകാര്യം..

മായുന്ന സന്ധ്യേ നിന്നെ തേടീ ഈറൻ നിലാവിൻ പരാഗം..

എന്നെന്നും നിൻ മടിയിലെ പൈതലായ്,

നീമൂളും പാട്ടിലെ പ്രണയമായ്..

നിന്നെയും കാത്തു ഞാൻ നിൽക്കവേ……

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്)

പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും,

പൂർണ്ണേന്ദു പെയ്യും വസന്തം..

മെയ്മാസരാവിൽ പൂക്കും മുല്ലേ…. ,

നീ തന്നു തീരാ സുഗന്ധം..

ഈ മഞ്ഞും എൻ മിഴിയിലെ മൗനവും,എൻ മാറിൽ നിറയുമീ മോഹവും

നിത്യമാം സ്നേഹമായ് തന്നു ഞാൻ……..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…(ഹമ്മിങ്ങ്)

അത്രമേ..ലിഷ്ടമായ് നിന്നെയെൻ പുണ്യമേ..(ഹമ്മിങ്ങ്)

ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…

Leave a Comment

”
GO