കള്ളിപ്പൂങ്കുയിലെ kallipoonkuyile malayalam song lyrics

ഗാനം : കള്ളിപ്പൂങ്കുയിലെ 

ചിത്രം : തേന്മാവിൻ കൊമ്പത്ത് 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ 

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

കാവതികാക്കത്തൻ കൂട്ടിൽ മുട്ടയിട്ടന്നൊരു നാൾ 

കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ 

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

മിന്നാരപൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട കാകന്റെ എന്ന ചൊല്ലി 

നിന്നെ പോലെ കാറ്റുമതേറ്റു ചൊല്ലി 

നേരു പറഞ്ഞിട്ടും നെഞ്ചു പിളർന്നിട്ടും 

കൂട്ടരും കൈ വെടിഞ്ഞു പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു 

ആരാരോ ദൂരത്താരാരോ….

ആലിൻ കൊമ്പത്തൊരോലകൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു..

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

ഊരാകെ തെണ്ടുന്നോരമ്പല പ്രാവുകൾ നാടാകെ പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ്  പടർന്നു 

കാക്കണേ സ്നേഹിച്ച കാവളം പെൺകിളി കഥയറിയാതെ നിന്നു

പിന്നെ പിന്നെ കാതരയായ് കരഞ്ഞു 

ആലോലം നീലപൂങ്കാവിൽ…

നീ നിൻ പുള്ളി തൂവൽ ചിക്കി ചിഞ്ചിലം പുഞ്ചിരിച്ചു 

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

കാവതികാക്കത്തൻ കൂട്ടിൽ മുട്ടയിട്ടന്നൊരു നാൾ 

കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ 

കള്ളിപ്പൂങ്കുയിലെ കന്നി തേൻ മൊഴിയെ 

കാതിൽ മെല്ലെ ചൊല്ലുമോ….

Leave a Comment

”
GO