MALAYALAM LYRICS COLLECTION DATABASE

വാളെടുത്താൽ valeduthal angakali malayalam lyrics

ഗാനം : വാളെടുത്താൽ 

ചിത്രം : മീശ മാധവൻ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : വിധു പ്രതാപ് ,അനുരാധ ശ്രീറാം 

വാളെടുത്താൽ അങ്ക കലി

വേലെടുത്താൽ ചിങ്ക പുലി 

കാൽപ്പണത്തിനു കാവലല്ലോ ജോലി…

ഹേ കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി 

കുഴുകുഴിക്കാ കുളത്തിലെനീർ കോലി 

മടയന്റെ മകളെ ഓടിയന്റെ കരളേ 

ഉടയവനിവനോടിനി ഉരിയാടരുതെ 

പുല്ലു തിന്നു പല്ലു പോയൊരു പുലിയാണ് നീ തിന്തക തിന്തക 

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താൽ അങ്ക കലി

വേലെടുത്താൽ ചിങ്ക പുലി 

കാൽപ്പണത്തിനു കാവലല്ലോ ജോലി…

എന്റെ ചക്കരെ 

മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ 

ഹൈ ഹൈ 

ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ 

ഹൈ ഹൈ 

പൊട്ടു വച്ചോരാട്ടക്കാരി ഒട്ടകം പോൽ ഓട്ടക്കാരി

തണ്ടൊടിഞ്ഞ കണ്ടാമുണ്ടി വായാടി 

ഏ മീശവച്ചാൽ ആണാവില്ല കാശടിച്ചാൽ ആണാവില്ല 

വാലുപോയൊരീനാംപീച്ചി മൂരാച്ചി  

ഉശിരിട്ടു കളിച്ചാൽ കശക്കി ഞാനെറിയും

തിരുമല മുരുകാ  ,വേലു കടം തരണം 

ചടു കുടു ചാമുണ്ഡിയെ നിനക്കിന്നു മരണം 

മുരുകന്റെ മകനോ മയിലിന്റെ കസിനോ

വള്ളിയുടെ വലിയാങ്ങള ഇവനാരെടാ ഹോയ് 

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

ഹേയ് തന്തയുടെ തങ്കക്കട്ടി തള്ളയുടെ പൂച്ചക്കുട്ടി 

നാട്ടുകാർക്ക് മുന്നിൽ പെട്ടാൽ മൂധേവി 

ഏ കായംകുളം നാട്ടിലുള്ള കൊച്ചുണ്ണിടെ മച്ചുന്നനെ

കാശടിച്ചു മാറ്റാൻ വരും കാർക്കോടാ 

തറുതല പറഞ്ഞാൽ ഉറുമികൊണ്ടരിയും

കളരിയിൽ കളിച്ചാൽ ചുരികകൊണ്ടെറിയും

ഉശിരുള്ളോരുണ്ണുലിയേ നിനക്കിന്നു മരണം 

പടവെട്ടി പയറ്റാൻ ഉദയന്ന കുറുപ്പോ

ചന്തുവിന്റെ പതിവായൊരു ചതി വേണ്ടെടാ ഹോയ് 

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

വാളെടുത്താൽ അങ്ക കലി

വേലെടുത്താൽ ചിങ്ക പുലി 

കാൽപ്പണത്തിനു കാവലല്ലോ ജോലി…

ഹേ കുറുമ്പു വന്നാൽ കറുമ്പനെലി കുഴച്ചരച്ചാൽ കൊത്തമല്ലി 

കുഴുകുഴിക്കാ കുളത്തിലെനീർ കോലി 

മടയന്റെ മകളെ ഓടിയന്റെ കരളേ 

ഉടയവനിവനോടിനി ഉരിയാടരുതെ 

പുല്ലു തിന്നു പല്ലു പോയൊരു പുലിയാണ് നീ തിന്തക തിന്തക 

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

നീ പോടാ 

അട്ടയ്ക്കെടി പൊട്ടക്കുളം ആനയ്‌ക്കെടി നെറ്റിപ്പട്ടം 

ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം

1 thought on “വാളെടുത്താൽ valeduthal angakali malayalam lyrics”

Leave a Comment