കാട്ടിലെ മൈനയെ kattile mainaye malayalam lyrics

ഗാനം : കാട്ടിലെ മൈനയെ 

ചിത്രം : ആകാശദൂത് 

രചന : ഓ എൻ വി കുറുപ്പ് 

ആലാപനം : കെ എസ് ചിത്ര 

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ

കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ

അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാ…രോ

ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ

പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖ തൻ തൃക്കടലോ

തൃക്കടലാടും പൊൽത്തളയോ

പൊൽത്തള ചാർത്തും മുത്തുകളോ താളം ചൊല്ലിത്തന്നു

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ

കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ

ചെങ്കദളീ കൂമ്പുകളീൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ

തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻ വെയിലോ

പൊൻ വെയിലാടും ,പുൽകൊടിയോ

പുൽക്കൊടി തുഞ്ചത്തെ മുത്തുകളോ

താളം ചൊല്ലിത്തന്നു

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ

കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻ മുളം കാടോ മലർ മേടോ

അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ ഇനിയാ…രോ

Leave a Comment

”
GO