കുട്ടനാടൻ പുഞ്ചനീളേ kuttanaadan punchaneele malayalam lyrics

 

ഗാനം : കുട്ടനാടൻ പുഞ്ചനീളേ

ചിത്രം : മൈ ബോസ്

രചന : സന്തോഷ് വർമ്മ 

ആലാപനം : രാഹുൽ നമ്പ്യാർ,റിമി ടോമി

താനനാനേ താനനാനേ.. താനതനനാനേ…

തന താനനാനേ താനനാനേ.. താനതനനാനേ…  

കുട്ടനാടൻ പുഞ്ചനീളെ കാറ്റു കളിയാടി

ഒരു കൊയ്ത്തുപാട്ടിൻ ഈണമീറൻ കായലലപാടി

പൊന്നരിവാളിൻ തുമ്പത്ത്, കതിരൊളി മുത്തം വെക്കുമ്പോൾ

അവളണയുന്നൊരു തീരത്ത് മലരുകളായത് വീഴുമ്പോൾ

അവളുടെ കനവിനു പുതുനിറമരുളിയ…

കുട്ടനാടൻ പുഞ്ചനീളെ കാറ്റു കളിയാടി

ഒരു കൊയ്ത്തുപാട്ടിൻ ഈണമീറൻ കായലലപാടി

അന്നക്കിളിയുടെ വരവറിയുമ്പോൾ കാവാലം കടവിൽ

ചെല്ലച്ചെറുകുഴലൂതിയിരിക്കും ചേലക്കുയിലോതി

അന്നക്കിളിയുടെ വരവറിയുമ്പോൾ കാവാലം കടവിൽ

ചെല്ലച്ചെറുകുഴലൂതിയിരിക്കും ചേലക്കുയിലോതി

തളിരിട്ട കദളികൾ വിളിക്കുന്നുണ്ടവളേ

ഇളവെയിൽ വളയിട്ട കൈയോടെ

മണിച്ചുണ്ടനവളെയും അമരത്തിലിരുത്തണം

അതിനവൻ കൊതിക്കുന്നു കൊതിയോടെ…  

ഓ  ഓ ഓ ഓ ……

താനനാനേ താനനാനേ.. താനതനനാനേ…

താനനാനേ താനനാനേ.. താനതനനാനേ… 

പുന്നമടയുടെ തിരകളിലാടും പായൽപ്പച്ചപ്പിൽ

വഞ്ചിതുഴയണചേലിലിരിക്കും കുഞ്ഞിക്കിളിയാളേ… 

പുന്നമടയുടെ തിരകളിലാടും പായൽപ്പച്ചപ്പിൽ

വഞ്ചിതുഴയണചേലിലിരിക്കും കുഞ്ഞിക്കിളിയാളേ… 

അരികത്തുവരമ്പത്തു ചിറകടിച്ചിറങ്ങുമ്പോൾ

കുറുമ്പിന്റെ ചിലമ്പിന്റെ ചിങ്കാരം

അരശിന്റെ ചുവട്ടിലെ കുളിരുള്ള തണലിലു

കളമൊഴി നിനക്കിന്നു കല്യാണം 

ഓ ഓ ഓ ഓ 

കുട്ടനാടൻ പുഞ്ചനീളെ കാറ്റു കളിയാടി

ഒരു കൊയ്ത്തുപാട്ടിൻ ഈണമീറൻ കായലലപാടി

പൊന്നരിവാളിൻ തുമ്പത്ത്, കതിരൊളി മുത്തം വെക്കുമ്പോൾ

അവളണയുന്നൊരു തീരത്ത് മലരുകളായത് വീഴുമ്പോൾ

അവളുടെ കനവിനു പുതുനിറമരുളിയ…

കുട്ടനാടൻ പുഞ്ചനീളെ കാറ്റു കളിയാടി

തന താനനാനേ താനനാനേ.. താനതനനാനേ…

തന താനനാനേ താനനാനേ.. താനതനനാനേ…

 തന താനനാനേ താനനാനേ.. താനതനനാനേ…  

Leave a Comment

”
GO