ഒരു കരിമുകിലിന് oru karimukilinu malayalam lyrics

 

ഗാനം : ഒരു കരിമുകിലിന് 

ചിത്രം : ചാർളി 

രചന : റഫീഖ് അഹമ്മദ് 

ആലാപനം : വിജയ് പ്രകാശ് 

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ…

പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ…

വെയിലിൽ.. നിഴലു പോൽ… 

മറയും… മായയായ്…

വിരലാൽ… ശിലയിലും…

കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-

മാരോ അവനേതോ മായാ….ജാലം…

ആരോ അവനാരോ കാണും സ്വപ്നം…

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ…

പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ…

മായാമാരീചൻ നീയാം പൊന്മാനോ…

ദൂരെ പായാനായ് കാറ്റോ ചുവടുകളിവനേകീ…

ആക്കൈകളാൽ വിണ്‍വീഥിയിൽ പൂവും വെണ്‍പ്രാവാ..യ്…

ദാഹ,ജലം പോൽ തെന്നുമീ കണ്ണിൻ സങ്കല്പം…

ആരോ അവനേതോ മായാ..ജാലം…

ആരോ അവനാരോ കാണും സ്വപ്നം…

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ…

പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ…

ഭൂതക്കണ്ണാടീ… രൂപങ്ങൾ തേടീ…

നാളം നീട്ടാനായ്… കോണിൽ അത് ജയമണിദീപം…

മേഘാംബരം കാതോർക്കുമീ നിൻ പൊൻകൂടാരം…

കണ്‍കെട്ടുമേ..തോ മന്ത്രമായ് നിന്നൂ വെണ്‍താരം…

ആരോ അവനേതോ മായാജാ..ലം…

ആരോ അവനാരോ കാണും സ്വപ്നം…

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ…

പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ…

വെയിലിൽ.. നിഴലു പോൽ… 

മറയും… മായയായ്…

വിരലാൽ… ശിലയിലും…

കുളിരെഴുമുരവകളെഴുതി ഇതുവഴിയകലു-

മാരോ അവനേതോ മായാജാലം…

ആരോ അവനാരോ കാണും സ്വപ്നം…

ഒരു കരിമുകിലിന് ചിറകുകളരുളിയ മിന്നലേ…

പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ…………

Leave a Comment

”
GO