കുട്ടനാടൻ കായലിലെ kuttanadan kaayalile song lyrics

ഗാനം : കുട്ടനാടൻ കായലിലെ 

ചിത്രം : കാഴ്ച 

രചന :കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം :കലാഭവൻ മണിമധു ബാലകൃഷ്ണൻ,കോറസ്

പാണ്ടൻ നായുടെ പല്ലിനു ശൗര്യം

പണ്ടേപോലെ ഫലിക്കുന്നില്ല..

പണ്ടിവനൊരു കടിയാലൊരു പുലിയെ

കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേൻ 

പണ്ടിവനൊരു കടിയാലൊരു പുലിയെ

കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേൻ ………

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പം

പാട്ടൊന്നു പാടെടി കാക്ക കറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പം

പഴംകഥ പറയെടി പുള്ളിക്കുയിലേ..

പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം

കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം

വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു

തക തിമി തിമ്രിതെയ്..

അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു

തക തിമി തിമ്രിതതെയ്…

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പം 

പാട്ടൊന്നു പാടെടി കാക്കകറുമ്പീ……

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പം 

പഴംകഥ പറയെടി പുള്ളിക്കുയിലേ…..

തിര തിര തിര ചെറു തിര തുള്ളും

തിര തിര തിര മറു തിര തുള്ളും

ചെറുകരയോളം.. മറുകരയോളം (2)

ഒരു തിര തിര ഇരു തിര..

തിര ചെറുതിര തിര മറു തിര

തിര കരയൊടു തിര മെല്ലെ കടലിന്റെ കഥ ചൊല്ലി

തിരയൊടു കര മെല്ലെ.. മലയുടെ കഥ ചൊല്ലി

അതു പിന്നെ മലയൊടു.. പുഴയുടെ കഥ ചൊല്ലി

അതു പിന്നെ മുകിലൊടു.. മഴയുടെ കഥ ചൊല്ലി

കടം കഥകള്‍ പഴംകഥകള്‍

അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം………….

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പം 

പാട്ടൊന്നു പാടെടി കാക്കകറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പം

പഴംകഥ പറയെടി പുള്ളിക്കുയിലേ…

തെയ് തെയ് തെയ് തോം (4 )

പുള്ളിക്കുയിലെ എന്റെ പുള്ളിക്കുയിലെ 

എന്റെ പുള്ളി പുള്ളി പുള്ളിയുള്ള പുള്ളിക്കുയിലെ (2 )

തക തക തക തെയ് 

അലകടലലയല തിരയിളകുമ്പോള്‍

നുര പത നുര നുര ചിതറുമ്പോള്‍

എന്തൊരു മോഹം.. എന്തൊരു ചന്തം (2)

തിര വിരല്‍ തൊട്ടു മണല്‍ തരി

അതില്‍ ഒരു നുര.. ചെറു പത നുര

നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി

കുറിമാനം എടുത്തൊരു തെന്നലിന്നു കര നല്‍കി

തെന്നലതു പറപറന്നകലത്തെ മുളയുടെ

കരളിന്റെ കരളിലെ കനവിന് കടം നല്‍കി

മുള പാടി കാറ്റാടി ..കടലിന്റെ കഥയെല്ലാം

കാടറിഞ്ഞേ… നാടറിഞ്ഞേ……………………………

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പം 

പാട്ടൊന്നു പാടെടി കാക്കകറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പം 

പഴംകഥ പറയെടി പുള്ളിക്കുയിലേ

പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം

കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം

വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു

തക തിമി തിമ്രിതെയ്..

അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു

തക തിമി തിമ്രിതെയ്…

കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പം 

പാട്ടൊന്നു പാടെടി കാക്കകറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പം 

പഴംകഥ പറയെടി പുള്ളിക്കുയിലേ (2)

Leave a Comment