മധുര സ്വപ്നങ്ങള്‍ madhura swapnangal malayalam lyrics

ഗാനം : മധുര സ്വപ്നങ്ങള്‍ 

ചിത്രം : മേലേപ്പറമ്പിൽ ആൺവീട് 

രചന : ഐ എസ് കുണ്ടൂർ 

തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും….

വണ്ടായ് പിറക്കാഞ്ഞതെന്തേ….

കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍…

നീരാടാം വീണ്ടുമൊരിത്തിരി നേരം

മധുര സ്വപ്നങ്ങള്‍ ഊയലാടുന്ന സ്വര്‍ണ്ണത്തേരില്‍…

മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍…

പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി

വരുമൊരു മന്ദാര പൂവി…ന്റെ വര്‍ണ്ണത്തേരില്‍…

പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി

വരുമൊരു മന്ദാര പൂവിന്‍ തേരില്‍…

വെള്ളാരം കുന്നിന്റെ താലത്തിലേ…

വെണ്മേഘക്കൂട്ടങ്ങളില്‍…

താഴ്‌വാരം തെന്നിയകലും… 

സ്വപ്നങ്ങള്‍ വിണ്ണിലുണരും…

വര്‍ണ്ണപ്പൂക്കള്‍ സ്വര്‍ഗ്ഗം തീര്‍ക്കും കാലം….

മധുര സ്വപ്നങ്ങള്‍ ഊയലാടുന്ന സ്വര്‍ണ്ണത്തേരില്‍…

മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍…

തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും….

വണ്ടായ് പിറക്കാഞ്ഞതെന്തേ….

കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍…

നീരാടാം വീണ്ടുമൊരിത്തിരി നേരം….

മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി 

വരുമൊരു കൈതപ്പൂ കാറ്റിന്റെ പള്ളിത്തേരില്‍….

മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി 

വരുമൊരു കൈതപ്പൂ കാറ്റിന്‍ തേരില്‍…

കരളിലെ മോഹങ്ങള്‍ പൂക്കുന്നിതാ…

ഉന്മാദ ഹര്‍ഷങ്ങളായ്…

പൂന്തിങ്കള്‍ തെന്നിയകലും… 

വിണ്ണോരം മെല്ലെയണയും…

ഇന്നീ രാത്രി സ്വര്‍ഗ്ഗം തീര്‍ക്കാന്‍ പോരൂ…

മധുര സ്വപ്നങ്ങള്‍ ഊയലാടുന്ന സ്വര്‍ണ്ണത്തേരില്‍…

മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍…

തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും….

വണ്ടായ് പിറക്കാഞ്ഞതെന്തേ….

കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍…

നീരാടാം വീണ്ടുമൊരിത്തിരി നേരം…

Leave a Comment

”
GO