MALAYALAM LYRICS COLLECTION DATABASE

മനസ്സിൽ മിഥുനമഴ manassil midhuna mazha malayalam lyrics

ഗാനം : മനസ്സിൽ മിഥുനമഴ 

ചിത്രം : നന്ദനം 

രചന : ഗിരീഷ് പുത്തഞ്ചേരി 

ആലാപനം : എം ജി ശ്രീകുമാർ , രാധിക തിലക് 

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം

സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ

ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ

രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു

ദേവീ നീയാം മായാശില്പം ലീലാലോലം നൃത്തം വെയ്ക്കേ

ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ……

എന്‍ കണ്ണില്‍ താനേ മിന്നീ ശ്രീലാഞ്ജനം

എൻ  കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ പൊന്‍ നൂപുരം

ധിരന ധിരന സ്വരമണികളുതിരും നിന്റെ ചടുല നടനം തുടരൂ

ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു തരള ലതകള്‍ വിടരൂ 

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം

നീലാകാശ താരാജാലം ചൂടാ രത്നം ചാര്‍ത്തീ നിന്നെ

സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ

വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി

നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി

മധുര മധുരമൊരു ശ്രുതിയിലലിയും എന്റെ ഹൃദയമുരളിയുണരാം ,

കനവിൽ വിരിയുമൊരു കനക വരദമുദ്ര പ്രണയ മുകുളമണിയാം 

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം

സ്വരകലികയിലൂടെ ശ്രുതിലയ സുഖമോടേ

ഗന്ധര്‍വ സംഗീതം മംഗളരാഗമുതിര്‍ന്നുണരുന്നൂ

രാധേ നിന്‍ ശ്രീ പാദം ചഞ്ചലമാകുന്നു

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു മയിലിന്‍ അലസ ലാസ്യം

ഹരിത വനിയിലൊരു ഹരിണ യുവതിയുടെ പ്രണയ ഭരിത ഭാവം

Leave a Comment