വാലിന്മേൽ പൂവും | vaalinmel poovum lyrics

Songവാലിന്മേൽ പൂവും
Movieപവിത്രം
LyricistO.N.V. Kurup
SingersM.G. Sreekumar, സുജാത മോഹൻ

വാലിന്മേൽ പൂവും ,വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ 

വാലിന്മേൽ പൂവും വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ

സുഖമോ അമ്മക്കിളി തൻ

കുശലം തേടും അഴകേ

വരൂ നാവോറു പാടാൻ നീ

ഇനി വരും വിഷുനാളിൽ 

വാലിന്മേൽ പൂവും ,വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ 

അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്

കുഞ്ഞമ്മണിപ്രാവ് 

അമ്മത്തിരുവയറുള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ്

കുഞ്ഞമ്മണിപ്രാവ് 

എന്തിനി വേണം എന്നരുളേണം

പുന്നെല്ലിനവിലോ പൂവൻ കനിയോ

തുമ്പപ്പൂച്ചോറോ തൂശനില തൻ

തുഞ്ചത്തു വെച്ച പഴം നുറുക്കോ

തിരുനെല്ലിക്കാവിലെ ആ..ആ..ആ 

തിരുനെല്ലിക്കാവിലെ

ചെറുതെച്ചി….ത്തേൻപഴം

വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം 

വാലിന്മേൽ പൂവും ,വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ 

കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ

ഇനി കൂട്ടു കൂടാലോ

കുട്ടിക്കുറുങ്ങാലിതത്തപ്പെണ്ണുമായ് കൂട്ടുകൂടാലോ

ഇനി കൂട്ടു കൂടാലോ

പൊൻ കുരുത്തോലക്കുഴലുണ്ടേ

കൊഞ്ചും ചിലമ്പിൻ മണിയുണ്ടേ

പുന്നാഗക്കൈയ്യിലേ തുടിയുണ്ടേ

പൂക്കുല തുള്ളുന്ന താളമുണ്ടേ

കളമ നെല്‍പ്പാടത്തെ ആ..ആ…ആ

കളമനെൽക്കതിർ തരും

കുറുമണി പാൽമണി

ഇനിയെന്തേ കൊച്ചമ്പ്രാട്ടീ

മനസ്സിൽ മോഹം ചൊല്ല് 

വാലിന്മേൽ പൂവും ,വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ 

വാലിന്മേൽ പൂവും വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ

സുഖമോ അമ്മക്കിളി തൻ

കുശലം തേടും അഴകേ

വരൂ നാവോറു പാടാൻ നീ

ഇനി വരും വിഷുനാളിൽ 

വാലിന്മേൽ പൂവും ,വാലിട്ടെഴുതിയ

വേൽമുനക്കണ്ണുമായി,

വന്ന വേശക്കിളിമകളേ 

Leave a Reply

Your email address will not be published. Required fields are marked *