Marakkam ellam marakkam song lyrics from Malayalam movie Swapnakkodu
മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
മറക്കാം എല്ലാം മറക്കാം
നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം
നെഞ്ചിൽ
നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓർമ്മകളായ്
ഇനി മറന്നുകൊള്ളാം
ഞാൻ മറന്നുകൊള്ളാം
നിനക്കായ്…….
കുസൃതികളിൽ കുറുമ്പുകളിൽ
ഇഷ്ടം കണ്ടു
ഞാൻ
കളിവാക്കിൻ മുൾമുനയിൽ
പൂക്കൾ തേടി ഞാൻ
ഞാൻ ആദ്യമെഴുതിയ നിനവുകളിൽ
അവളെന്റെ മാത്രം നായികയായ്
പാടുമ്പോഴെൻ പ്രണയസരസ്സിലൊരിതളായ്
അവളൊഴുകി
നിനക്കായ്……
അവളുറങ്ങും പുഴയരികിൽ
കാവൽ നിന്നു ഞാൻ
അവൾ നനയും വഴിയരികിൽ
കുടയായ് ചെന്നു
ഞാൻ
ഞാൻ പീലിനീർത്തിയ പൊന്മയിലായ്
അവൾ ആടി മേഘചിറകടിയായ്
കുളിരുമായ് ദാവണിക്കനവിലെയഴകായ് അവൾ
നടന്നു
നിനക്കായ് എല്ലാം മറക്കാം
കണ്ടു കൊതിച്ചതെല്ലാം
നെഞ്ചിൽ
നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓർമ്മകളായ്
ഇനി മറന്നുകൊള്ളാം
ഞാൻ മറന്നുകൊള്ളാം
മറക്കാം എല്ലാം മറക്കാം
നിനക്കായ്………
ചിത്രം : സ്വപ്നക്കൂട്
സംഗീതം : മോഹൻ സിത്താര
വരികള്‍ : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : വിധു പ്രതാപ്