ഗാനം : മൗലിയിൽ മയിൽപീലി ചാർത്തി
ചിത്രം : നന്ദനം
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : കെ സ് ചിത്ര
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനേ കണികാണണം…
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം ഭജേ…
നന്ദനന്ദനം…ഭജേ…നന്ദനന്ദനം…
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി…
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം ഭജേ…
നന്ദനന്ദനം…ഭജേ…നന്ദനന്ദനം…
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ…
അഞ്ജന നീലിമ കണികാണണം
കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ…
അഞ്ജന നീലിമ കണികാണണം
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴൽ കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി…
ഹരി ഓം….. ഹരി ഓം….. ഹരി ഓം ഹരി ഓം
ഹരി ഓം….. ഹരി ഓം….. ഹരി ഓം ഹരി ഓം
നീലനിലാവിലെ നീലക്കടമ്പിലെ…
നീർമ്മണിപ്പൂവുകൾ കണികാണണം…
നീലനിലാവിലെ നീലക്കടമ്പിലെ…
നീർമ്മണിപ്പൂവുകൾ കണികാണണം…
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന…
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന…
പൂവിതൾ പാദങ്ങൾ കണികാണണം…
നിന്റെ കായാമ്പൂവുടൽ കണികാണണം……
മൗലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാംബരം ചാർത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനേ കണികാണണം…
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം ഭജേ…
നന്ദനന്ദനം…ഭജേ…നന്ദനന്ദനം…