നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി |nadodi poonthinkal malayalam lyrics

ഗാനം :  നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി
ചിത്രം :ഉസ്താദ് 
രചന :ഗിരീഷ് പുത്തഞ്ചേരി 
ആലാപനം :  എം ജി ശ്രീകുമാർ, സുജാത മോഹൻ

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ………

കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ………

കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ 
നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി

ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളും ഈ ഈറൻ സ്വപ്നങ്ങൾ എള്ളോളം നുള്ളിയെടുത്തോട്ടെ.. ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ 

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
അരയന്നത്തൂവലിലണിയാൻ അണിമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം 
എല്ലാം നുള്ളിയെടുത്തോട്ടെ..ഞാൻ മാറോളം മുങ്ങി നിവർന്നോട്ടെ 

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ………
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ………

കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ….. ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ……

Nadodi poonthinkal mudiyil choodi Lyrics Video

Related Links:

Leave a Comment

”
GO