നാടോടിത്തെയ്യവും nadoditheyyavum malayalam lyrics

 

ഗാനം : നാടോടിത്തെയ്യവും

ചിത്രം :സുന്ദരകില്ലാഡി  

രചന : ബിച്ചു തിരുമല  

ആലാപനം : കെ ജെ യേശുദാസ് ,സുജാത മോഹൻ  

യജ്ഞകന്ത സാത്വികാഹ

പ്രേതാന്‍ ഭൂതഗണാംസാന്വീ

യജ്ഞകന്ത താമസാഹജനാം

നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്താ-

ചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍

മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്നാ- 

നന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍

മേളം മയങ്ങുമീ മൂടാടിക്കുന്നില്‍

കാലം കടഞ്ഞ നീരൂറും

ഓ….. പെലുവാ പനംകിളീടാകാശച്ചേലും

നാദം വരും വിളിപ്പാടും….

മണ്ണിലോ…….. ജലം കനിയുന്നേയില്ലേ

കണ്ണിലോ ജലം തോരുന്നില്ലേ

ഉഹും ഓഹോഹോ ആഹാഹഹഹാ 

നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്താ-

ചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍

മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്നാ- 

നന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍

വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും

ചോലപ്പുള്ളി  പഴം പതിരിന്നീണം

വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം

കാനല്‍നീരും തിരഞ്ഞലയും തെന്നല്‍

വടമരപ്പന്തലിനുള്ളില്‍ ഞാനുറങ്ങും

വാവല്‍ക്കുഞ്ഞും

നുണക്കഥ ചൊല്ലികുണുങ്ങും 

കാവളവും തേന്മാവും

നാവുണങ്ങും നാശമെല്ലാം

നാടുവിടാന്‍ ആണയിടാം

ദാഹജലം എന്നും മോഹഫലം

നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്താ-

ചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍

മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്നാ- 

നന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍

ഏഴുംവാഴാ,മുളം പാടിപെണ്ണാളെ

കോലോത്തേക്കുണ്ണുവാന്‍ പഴുതില്ല്യോടീ

ഉണ്ടച്ചുണ്ടും വരണ്ടമ്പാടി ചിങ്കൻ

പണ്ടത്തേലും മെലിഞ്ഞൊടിയാറായേ..

പലവട്ടം കണ്ടിനുമുണ്ടെന്‍

പോഴത്തെന്നല്‍ ചൊല്ലും ചെല്ലൻ

പഴമ്പായില്‍ കണ്ടെടം കുത്തി

വീണടിയേ പാഞ്ചാലീ

കാടുണങ്ങും കാലമെത്തി

അമ്പരശ്ശും കൊമ്പുകുത്തി

കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം

നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്താ-

ചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍

മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്നാ- 

നന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍

മേളം മയങ്ങുമീ മൂടാടിക്കുന്നില്‍

കാലം കടഞ്ഞ നീരൂറും

ഓ….. പെലുവാ പനംകിളീടാകാശച്ചേലും

നാദം വരും വിളിപ്പാടും….

മണ്ണിലോ…….. ജലം കനിയുന്നേയില്ലേ

കണ്ണിലോ ജലം തോരുന്നില്ലേ

Leave a Comment

”
GO