Othiri Othiri Swapnangal song lyrics | Malayalam song lyrics Pranayavarnangal

Othiri Othiri Swapnangal song lyrics from Malayalam movie Pranayavarnangal


ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു

മഞ്ഞു നിലാവില്‍ ചേക്കേറാം

കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും

നഗര സരിത്തില്‍ നീരാടാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

 

മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി
വെറുതേ മീട്ടാം

നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ്
മിന്നാം

രാത്രി ലില്ലിയുടെ മാറില്‍ പൂമഴയായ്
പൊഴിയാം

രാഗ വേണുവില്‍ ഏതോ സ്വര മധുരം തിരയാം

ഒരു പാട്ടിന്‍ ചിറകേറി പ്പതിയേ പാറാം

മധു തേടും വണ്ടായ് മൂളി തൊടിയില്‍
തുള്ളാം

അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ
പനിനീര്‍ മുകിലായ്

മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം
പെയ്തൊഴിയാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

 

കൂട്ടില്‍ നിന്നുമൊരു പൂവിന്‍
കുളിരിതളും തേനും

പാതിമായുമൊരു രാവിന്‍ നറു മിഴിനീര്‍
മുത്തും

നെഞ്ചിനുള്ളിലൊളി തഞ്ചും കിളിമൊഴിയും
പാട്ടും

പഞ്ചവര്‍ണ്ണ മുകില്‍ തൂകും
പ്രണയാമൃതവും

ഇനിയെങ്ങും നിറമോലും നിമിഷം മാത്രം

ഇതള്‍ മൂടും പീലിത്തൂവല്‍ ശിശിരം
മാത്രം

ഒരു നോക്കും വാക്കും തീര്‍ന്നാല്‍
പദമൂന്നി പാതി നടന്നാല്‍

കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരിയീ
ജന്മം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു

മഞ്ഞു നിലാവില്‍ ചേക്കേറാം

കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും

നഗര സരിത്തില്‍ നീരാടാം

ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങള്‍

പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വര്‍ണ്ണങ്ങള്‍

 

Lyrics in English

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

Kunju kinaavukal
koodanayunnoru

Manju nilaavil
chekkeraam

Kuruvaal pparavakal
neenthi nadakkum

Nagara sarithil
neeraadaam

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

 

Maarivilliloru paattin
shruthi veruthe meettam

Naattumainayude koottil
oru thiriyaay minnam

Raathri lilliyude
maaril poomazhayaay pozhiyaam

Raga venuvil etho
swara madhuram thirayaam

Oru paattin
chirakeri pathiye paaraam

Madhu thedum
vandaay mooli thodiyil thullaam

Anuraagakkadalin thirayaay
malarmaasa panineer mukilaay

Mazha veezhaa
maruvin manalin janmam peythozhiyaam

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

 

Koottil ninnumoru
poovin kulirithalum thenum

Paathimaayumoru raavin
naru mizhineer muthum

Nenjinulliloli thanjum
kilimozhiyum paattum

Panchavarnna mukil
thookum pranayaamrithavum

Iniyengum niramolum
nimisham maathram

Ithal moodum
peelithooval shishiram maathram

Oru nokkum
vaakkum theernnal padamoonni paathi nadannal

Kozhiyaathe kozhiyum
nammudeyithiriyee janmam

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

Kunju kinaavukal
koodanayunnoru

Manju nilaavil
chekkeraam

Kuruvaal pparavakal
neenthi nadakkum

Nagara sarithil
neeraadaam

Othiriyothiri
othiri swapnangal

Poochenppilolizhu
kalichoru varnangal

 

ചിത്രം :
പ്രണയവർണ്ണങ്ങൾ

സംഗീതം :
വിദ്യാസാഗർ

വരികള്‍ :
ഗിരീഷ് പുത്തഞ്ചേരി

ആലാപനം :
കെ എസ് ചിത്ര



 

 

Leave a Comment