പഞ്ചവർണ്ണ കുളിരേ panchavarnna kulire malayalam lyrics

 

ഗാനം : പഞ്ചവർണ്ണ കുളിരേ

ചിത്രം : സൂര്യപുത്രൻ

രചന :എസ് രമേശൻ നായർ 

ആലാപനം : കെ  ജെ യേശുദാസ് 

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍

വരുമോ, കൂടെവരുമോ

നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍

തരുമോ പാടിത്തരുമോമുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്

മുകിലാരം കാവില്‍ പൂരം കാണാം

മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്

മഴവില്ലിന്‍ കൂടാരത്തില്‍ പോകാംആരും കാണാ,പ്പുലരികള്‍ കാണാം

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍

വരുമോ കൂടെവരുമോ

നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍

തരുമോ പാടിത്തരുമോ

ആ……ആ ആ ആ 

ആ….ആ….ആ…ആ

കൂട്ടിലെത്താന്‍ കൊതിക്കുന്ന

കുയില്‍ക്കുഞ്ഞും , നിന്റെ 

പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയുംആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍

നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു

നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ

താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ

ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ

ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍

വരുമോ കൂടെവരുമോനെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍

തരുമോ പാടിത്തരുമോ

എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍

മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍

ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്

നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ

ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ

ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ

ഇനി നീയെന്‍ ജീവിത സായൂജ്യമാകൂ

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍

വരുമോ കൂടെവരുമോ

നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍

തരുമോ പാടിത്തരുമോ

മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്

മുകിലാരം കാവില്‍ പൂരം കാണാംമാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്

മഴവില്ലിന്‍ കൂടാരത്തില്‍ പോകാം

ആരും കാണാപ്പുലരികള്‍ കാണാം

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍

വരുമോ കൂടെവരുമോ

നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍

തരുമോ പാടിത്തരുമോ

Leave a Comment

”
GO